അമ്മൂമ്മയുടെ കൈകൊട്ടി പാട്ടിനൊപ്പം ഡാൻസ് ചെയ്ത വളർത്തുനായ.!! നായയുടെ ഡാൻസ് വൈറൽ.!! | A Dog Dance Video Viral Video Malayalam
A Dog Dance Video Viral Video Malayalam: വളർത്തു മൃഗങ്ങളിൽ നായയോളം സ്നേഹവും കരുതലും നന്ദിയുമുള്ള മറ്റൊരു മൃഗം വേറെയില്ല. വീടിനു കാവൽ മാത്രമല്ല, ഉടമസ്ഥരുടെ സംരക്ഷകരും കൂടിയാണ് നായ്ക്കൾ. മനുഷ്യനുമായി ഏറ്റവും വേഗത്തിൽ സൗഹൃദത്തിലാകുന്ന നായ ജീവിതത്തിന്റെ ഭാഗമായി പെട്ടെന്ന് മാറുന്നത് കൊണ്ടാണ് പലരും തങ്ങളുടെ ഇഷ്ട വളർത്ത് മൃഗങ്ങളായി നായകുട്ടികളെ തിരഞ്ഞെടുക്കുന്നത്.
അതിനുള്ള പ്രധാന കാരണമാണ് മനുഷ്യന്റെ ദുഃഖത്തിലും സന്തോഷത്തിലും പങ്കു ചേരാനുള്ള അവയുടെ കഴിവ്. അങ്ങനെയുള്ള ഒരു നായകുട്ടിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മക്കൾ തനിച്ചാക്കി പോയ വയോധികയ്ക്ക് കൂട്ടായി ഒരു നായക്കുട്ടി. സ്ട്രക്ചറിൽ ഇരിക്കുന്ന അമ്മയെ തനിച്ചാക്കി മകൾ
പുറത്തുപോയപ്പോഴാണ് രസകരമായ ഈ സംഭവം നടന്നത്. അമ്മ പാട്ടുപാടുന്നതിനനുസരിച്ച് നായക്കുട്ടി ഡാൻസ് കളിക്കുകയാണ്. അമ്മ പാട്ട് നിർത്തുമ്പോൾ നായക്കുട്ടി ഡാൻസ് നിർത്തുകയും പിന്നീട് വീണ്ടും പാടി തുടങ്ങുമ്പോൾ വീണ്ടും ഡാൻസ് കളിക്കുകയും ചെയ്യുന്നു.
എന്നിട്ട് ഡാൻസ് ആവേശത്തിലാകുമ്പോൾ നായകുട്ടിയും തന്റെ മുൻകാലുകൾ ഉയർത്തി ഡാൻസ് ചെയ്യുന്നു. എന്തായാലും രസകരമായ വീഡിയോ സോഷ്യൽ മീഡിയ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്തിട്ടുണ്ട് നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുമായി രംഗത്തെത്തിയിട്ടുള്ളത്.