Take a fresh look at your lifestyle.

കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി.!! സന്തോഷ വാർത്ത അറിയിച്ച് ബാല.!! | Actor Bala Latest Happy News Viral

83

Actor Bala Latest Happy News Viral: ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ബാല. പിന്നീട് 2006-ൽ കളഭം എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനായി മാറി. തുടർന്ന് പിന്നീട് നിരവധി മലയാള സിനിമയുടെ ഭാഗമായി മാറി. 2012-ലായിരുന്നു ബാല സംവിധാന രംഗത്തേക്ക് കടക്കുന്നത്. മലയാളത്തിൽ നാൽപതോളം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. പുതിയ കാർ സ്വന്തമാക്കിയ വിശേഷവുമായാണ് താരം ഇന്ന് പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്. ലെക്സസ് കാർ ആണ് ബാലസ്വന്തമാക്കിയിരിക്കുന്നത്. ഷോറൂമിൽ നിന്നും താരം

കാറുമായി നേരെ പോയത് പാലാരിവട്ടത്തെ രാജരാജേശ്വരി ക്ഷേത്രത്തിലേക്കാണ്. അവിടെ പോയി കാറിൻ്റെ പൂജ ചെയ്യിച്ച ശേഷം ദക്ഷിണ നൽകിയാണ് താരം കാറുമായി മടങ്ങുന്നത്. കെ എൽ 55 വൈ 3333 എന്ന വ്യത്യസ്ത നമ്പറാണ് ബാലയുടെ പുതിയ കാറിൻ്റേത്. ‘പൊല്യൂഷൻ ഫ്രീ കാറാണിതെന്നും, കൂടാതെ ഈസി ഗോ, ഈസി കം ആയതിനാൽ പല സെലിബ്രെറ്റികളും ഇപ്പോൾ കൂടുതലായും ലെക്സസ് കാർ ഉപയോഗിക്കാൻ കാരണം. മൈലേജ് കൂടുതലും, സർവ്വീസ് കുറവുമാണ്. കാണാൻ നല്ല ലുക്കുമുണ്ട്. ഞാൻ ഇത് ആദ്യമായി

കണ്ടപ്പോൾ വേറൊരു തരം അനുഭൂതിയാണ് എനിക്കുണ്ടായതെന്നും താരം പറഞ്ഞു. ജാഗ്വാർ കാർ ഉണ്ടെങ്കിലും, അതിൻ്റെ മുൻവശവും പിറകുവശവും രണ്ടായാണ് ഓപ്പണാവുന്നത്. എന്നാൽ ലക്സസിൽ ആദ്യം മുതൽ അവസാനം വരെ ഒരുമിച്ച് ഓപ്പണായി വരും. എല്ലാം ഇതിൻ്റെ ടച്ചാണ്. അതിനാൽ പെട്ടെന്ന് തന്നെ ഈ കാർ പഠിക്കാനും സാധിക്കും. എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് കാറിൻ്റെ നമ്പറാണെന്നും, അതിനാൽ 3333 നമ്പർ എവിടെയെങ്കിലും കണ്ടാൽ ഞാൻ അവിടെ എവിടെയെങ്കിലും ഉണ്ടോയെന്ന്

അന്വേഷിക്കണമെന്നും ചിരിച്ചു കൊണ്ട് ബാല മാധ്യമങ്ങളോട് പറഞ്ഞു. ഈ ലെക്സസ് കാറിൻ്റെ വില ചോദിച്ചപ്പോൾ അത് ഞാൻ പറയില്ലെന്നു താരം പറഞ്ഞു. ലൈഫ് ഒന്നേയുള്ളൂവെന്നും, അതിനാൽ എന്തെങ്കിലുമൊരു ആഗ്രഹമുണ്ടെങ്കിൽ അത് സഫലമാക്കണമെന്നും ആരാധകരോട് ബാല പറയുകയുണ്ടായി.