Take a fresh look at your lifestyle.

കുഞ്ഞു മഹാബലിയെ മടിയിലിരുത്തി സന്തൂർ മുത്തശ്ശൻ.!! അയാൻ വന്നതിന് ശേഷം ആദ്യത്തെ ഓണം.!! | Actor Rahman Family Onam Celebration

964

Actor Rahman Family Onam Celebration : മലയാള സിനിമ കണ്ട ഏറ്റവും വലിയ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്മാൻ.മമ്മൂട്ടിയും മോഹൻലാലിനും ഒപ്പം കട്ടക്ക് നിന്ന അഭിനയിച്ച റഹ്മാൻ ഒരു കാലത്ത് ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ള താരം കൂടി ആയിരുന്നു.പത്മരാജന്റെ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് താരം തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിൽ നിറഞ്ഞ സാന്നിധ്യമായി.മലയാളത്തിൽ നിന്ന് ചെറിയൊരു ഇടവേള എടുത്തു എങ്കിലും രാജമാണിക്യം എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവാണ് താരം നടത്തിയത്.ഇപ്പോൾ താരം പങ്ക് വെച്ച

ഓണാഘോഷചിത്രങ്ങളാണ് വൈറൽ ആയിരിക്കുന്നത്.കുടുംബവുമൊന്നിച്ചാണ് താരം ഇത്തവണ ഓണം ആഘോഷിച്ചത്.ഭാര്യക്കും മക്കൾക്കും കൊച്ചു മകനും ഒപ്പമാണ് താരം ഓണം ആഘോഷിച്ചത്.ഞങ്ങളുടെ കുഞ്ഞു മഹാബലി എന്ന അടിക്കുറിപ്പോടെ കൊച്ചുമകൻ അയാന്റെ ചിത്രം ആണ് റഹ്മാൻ പങ്ക് വെച്ചത്.മൂത്ത മകൾ റുഷ്ദയുടെ മകനാണ് അയാൻ.അയാൻ ജനിച്ചതിനെക്കുറിച്ച് ഈയിടക്ക് ഒരു

അഭിമുഖത്തിൽ റഹ്‌മാൻ തുറന്ന് പറയുകയുണ്ടായി.മകളെ വിവാഹം കഴിച്ചു വിട്ടപ്പോൾ സന്തോഷമായിരുന്നു എങ്കിലും കൊച്ചു മകൻ ഉണ്ടാകാൻ പോകുന്നു എന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് റഹ്മാൻ പറഞ്ഞത്.മുത്തച്ഛൻ ആകാൻ പോകുന്നു എന്ന് കേട്ടപോളുള്ള ഞെട്ടൽ രസകരമായാണ് താരം പങ്ക് വെച്ചത്.കൊല്ലം സ്വദേശിയായ അൽത്താഫ് നവാബിനെയാണ് റുഷ്ദ വിവാഹം കഴിച്ചത്.കഴിഞ്ഞ വർഷം മാർച്ചിലാണ് അയാൻ ജനിച്ചത്.രണ്ട് പെണ്മക്കളാണ് റഹ്മാനുള്ളത്. രണ്ടാമത്തെ മകൾ ആണ്

അലിഷ.ഭാര്യയും മക്കളും മരുമക്കളും ഒന്നിച്ചുള്ള ഓണാഘോഷ ചിത്രങ്ങളും താരം പങ്ക് വെച്ചിട്ടുണ്ട്. എ ആർ റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ സഹോദരി മെഹ്‌റുനിസയാണ് റഹ്മാന്റെ ഭാര്യ. നിരവധി പേരാണ് ചിത്രത്തിന് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

View this post on Instagram

A post shared by Rahman (@rahman_actor)