Take a fresh look at your lifestyle.

കാത്തിരിപ്പുകൾക്ക് അവസാനം.!! 13 വർഷത്തെ കാത്തിരിപ്പിനുശേഷം ഭാവനക്ക് വിശേഷം.!! സന്തോഷവാർത്ത പങ്കുവെച്ച് പ്രിയതാരം; | Actress Bhavana Happy News

79,670

Actress Bhavana Happy News : നമ്മൾ എന്ന സിനിമയിലൂടെ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ച താരമാണ് ഭാവന. ഭാവനയുടെ ഏറ്റവും പുതിയ വിശേഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ജൂൺ ആറിന് ഭാവനയുടെ പിറന്നാളായിരുന്നു. ഭാവനയുടെ പുതിയ ചിത്രമായ ദി ഡോറിന്റെ പോസ്റ്ററാണ് പിറന്നാള്‍ ദിനത്തിൽ ഭർത്താവും സഹോദരനും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്. ഡി ഡോർ ഒരു പ്രേത ചിത്രമാണ്. വാതിലിൽ ചാരി നിൽക്കുന്ന ഭാവനയും

മൂന്ന് കൈകളും ഉൾപ്പെടുന്ന ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ജൂൺ ഡ്രീം സ്റ്റുഡിയോസിന്റെ ബാനറിൽ ഇറങ്ങുന്ന ചിത്രമാണ് ദി ഡോർ.1.9എം ഫോളോവേഴ്സ് ആണ് താരത്തിന് ഇൻസ്റ്റഗ്രാമിൽ ഉള്ളത്. 13 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും തമിഴിലേക്ക് എത്തുകയാണ് താരം. ഭാവനയുടെ സഹോദരൻ ജയ്ദേവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. ഭർത്താവ് നവീൻ ആണ് ചിത്രം നിർമ്മിക്കുന്നത്. പിറന്നാൾ ദിനത്തിൽ ഭാവനയ്ക്ക്

ആശംസകൾ നേർന്നുകൊണ്ട് ഇരുവരും ചേർന്ന് പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ വൈറലാവുന്നത്. 2017 ലെ ആദം ജോൺ എന്ന ചിത്രത്തിനുശേഷം 2023 ൽ “ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് “എന്ന ചിത്രത്തിലൂടെയാണ് നായിക വീണ്ടും മലയാളത്തിലേക്ക് കടന്നുവന്നത്. ഇപ്പോൾ നീണ്ട ഇടവേളയ്ക്കുശേഷം തമിഴിലേക്ക് പോകാനൊരുങ്ങുകയാണ് താരം. ഏകദേശം 80 തിലധികം ചിത്രത്തിൽ ഭാഗമായ തെന്നിന്ത്യൻ താരമാണ് ഭാവന.

മലയാളം, കന്നട,തമിഴ് തുടങ്ങിയ നിരവധി ഭാഷകളിൽ വേഷമിട്ട മുൻനിര നായികയാണ് ഭാവന. 2010 ൽ പുറത്തിറങ്ങിയ അസൽ ആയിരുന്നു ഇതിനുമുമ്പ് ഭാവന അഭിനയിച്ച തമിഴ് ചിത്രം. അജിത്- ഭാവന എന്നിവർ ചേർന്ന് അഭിനയിച്ച ചിത്രം. 13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്.നിരവധി ആരാധകരുള്ള താരമാണ് ഭാവന. ഭാവനയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.