Take a fresh look at your lifestyle.

ആൻ അഗസ്റ്റിൻ മുതൽ കാവ്യ മാധവൻ വരെ .!! ദിലീപേട്ടന്റെ നായികക്ക് വിവാഹ നിശ്ചയം.!! |Actress Meera Nandhan Engagement Viral

301

Actress Meera Nandhan Engagement Viral : മലയാള സിനിമയിലെ മുൻനിര നായികമാരിൽ പ്രധാനപ്പെട്ട താരമാണ് മീരാ നന്ദൻ. മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച മീരാ നന്ദൻ പിന്നീട് നിരവധി ചിത്രങ്ങളിൽ ന്നായികയായി തിളങ്ങി. മുല്ലയിൽ ദിലീപിന്റെ നായികയായാണ് മീരാ നന്ദന്റെ തുടക്കം.

പിന്നീട് മലയാളം തമിഴ്, തെലുങ്ക് ഭാഷകളിലായി അനേകം ചിത്രങ്ങളിലാണ് താരം തിളങ്ങിയത്. ദിലീപ്, ജയറാം, പൃഥ്വിരാജ് അടക്കം സൂപ്പർ താരങ്ങളോടൊപ്പമെല്ലാം മീര അഭിനയിച്ചു. ഏഷ്യാനെറ്റിലെ സംഗീത റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിങ്ങർ എന്ന സൂപ്പർ ഹിറ്റ് ഷോയിൽ അവതാരക ആയിരുന്നു മീര. അങ്ങനെയാണ് താരത്തിന് സിനിമയിൽ പ്രവേശനം ലഭിച്ചത്. റെഡ് എഫ് എമ്മിൽ റേഡിയോ ജോക്കി ആയും മീര ഏറെ നാൾ പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിൽ തിളങ്ങി നിന്ന സമയത്ത് തന്നെയാണ് താരം അഭിനയം നിർത്തി ദുബായിലേക്ക് ജോലി ചെയ്യാൻ പോയത്. ആർ ജെ ആകുക എന്നത് താരത്തിന്റെ ഒരു സ്വപ്നം ആയിരുന്നു. സോഷ്യൽ മീഡിയയിൽ താരം ആക്റ്റീവ് ആണ് ഇടയ്ക്കിടെ താരം ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുകയും വിശേഷങ്ങൾ പങ്ക് വെക്കുകയും ചെയ്യാറുണ്ട്.

ആരാധകർ താരത്തിനോട് വിവാഹത്തേക്കുറിച്ച് ചോദിക്കുന്നത് പതിവാണ്. സമയം ആയിട്ടില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. എന്നാൽ ഇപ്പോൾ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് തന്റെ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ് മീര. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ശ്രീജു ആണ് മീരയുടെ വരൻ.

ട്രെഡിഷണൽ യെല്ലോ സാരിയിൽ അതിസുന്ദരിയായാണ് താരം എത്തിയത് ക്രീം ആൻഡ് ഗോൾഡൻ കളറിൽ ജുബ്ബ ആയിരുന്നു ശ്രീജുവിന്റെ വേഷം. അതെ സമയം ഇവരുടേത് അറേഞ്ച്ഡ് മാര്യേജ് ആണെന്നാണ് വിവരം. ഒരു മാട്രിമോണിയൽ സൈറ്റിൽ ആണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വീട്ടുകാർ തമ്മിൽ സംസാരിക്കുകയും ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജു മീരയെ കാണാൻ ദുബായിൽ എത്തുകയും ആയിരുന്നു. മീരയുടെയും ശ്രീജുവിന്റെയും ലവ് സ്റ്റോറി ഇങ്ങനെയാണ് ലറ്റ്സ് ഓൺ ക്രീയേഷൻ എന്ന ഇവരുടെ വെഡിങ് ഫോട്ടോഗ്രഫി ചാനൽ പറഞ്ഞു വെയ്ക്കുന്നത്. സൃന്ദ, ആൻ അഗസ്റ്റിൻ, കാവ്യാ മാധവൻ തുടങ്ങിയ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു.ഫോർ ലൈഫ് എന്ന അടിക്കുറിപ്പോടെയാണ് മീരാ ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. നിരവധിആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ച് കൊണ്ട് എത്തിയത്.