Take a fresh look at your lifestyle.

യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്ന എന്റെ ഭാഗ്യം.!! ഓസ്കാറിന്റെ പിറന്നാൾ ആഘോഷിച്ച് സ്നേഹ ശ്രീകുമാർ.!! | Actress Sneha Sreekumar Pet Oscar Birthday Celebration

87

Actress Sneha Sreekumar Pet Oscar Birthday Celebration: മിനിസ്‌ക്രീൻ പ്രേക്ഷകർ ഏറെ സ്നേഹിക്കുന്ന പ്രിയപ്പെട്ട താരമാണ് സ്നേഹ ശ്രീകുമാർ. നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന സ്നേഹ തന്റെ ജീവിതത്തിലെ ഓരോ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. നടനായ ശ്രീ കുമാറുമായുള്ള വിവാഹത്തിന് ശേഷമാണു സ്നേഹ സോഷ്യൽ മീഡിയയിൽ കൂടുതൽ ആക്റ്റീവ് ആയത്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച മറിമായം എന്ന സീരിയലിന്റെ സെറ്റിൽ വെച്ച് തുടങ്ങിയതാണ് ഇരുവരുടെയും പ്രണയം. ഇപ്പോഴിവർക്ക് കേദാർ എന്നൊരു കുഞ്ഞുണ്ട്. പ്രെഗ്നന്റ് ആയതിനു ശേഷം തന്റെ എല്ലാ വിശേഷങ്ങളും സ്നേഹയും ശ്രീകുമാറും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിുന്നു. പൂർണ്ണ ഗർഭിണിയിരിക്കെ ഇരുവരും ചേർന്ന് അഭിനയിച്ച കവർ ആൽബവും വൻ ഹിറ്റായിരുന്നു. കൂടാതെ കുഞ്ഞു ജനിച്ച ശേഷമുള്ള ഓരോ ചടങ്ങുകളും അവർ ആരാധകർക്കായി പങ്ക് വെച്ച് കൊണ്ടേ ഇരുന്നു.

ഇപ്പോഴിതാ തങ്ങളുടെ പ്രിയപ്പെട്ട നയക്കുട്ടി ഓസ്‌കാറിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടാണ് സ്നേഹ എത്തിയിരിക്കുന്നത്. ഗർഭിണി ആയിരുന്ന സമയത്ത് തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിച്ചിരുന്നത് ഓസ്കാർ ആയിരുന്നു എന്നാണ് സ്നേഹ പറയുന്നത് അവൻ വന്നതോടെ എന്റെ ജീവിതം ഒരുപാട് മാറിയെന്നും. കുഞ്ഞു ജനിച്ചപ്പോൾ അവനെ ഇവിടെ നിന്ന് മാറ്റി നിർത്താൻ പലരും പറഞ്ഞു എങ്കിലും അവർ ചെയ്തില്ല.

കുഞ്ഞു വരുമ്പോൾ അവൻ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലായിരുന്നു എന്നാൽ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മനുഷ്യര് പോലും അഡ്ജസ്റ്റ് ചെയ്യാത്ത വിധത്തിൽ അവൻ ഒതുങ്ങി എന്നാണ് താരം പറയുന്നത്. പുറത്ത് നിന്ന് ആരെങ്കിലും വന്ന് കുഞ്ഞിനെ എടുത്ത് കൊണ്ട് പോകുമോ എന്ന് നോക്കാൻ ഓസ്കാർ എപ്പോഴും കേ‌ദറിന് ചുറ്റും ഉണ്ടാകും. കുഞ്ഞു കേ‌ദാറിന്റെയും ചേട്ടൻ ഓസ്‌കാറിന്റെയും മനോഹരമായ ചിത്രങ്ങളും സ്നേഹ പങ്ക് വെച്ചിട്ടുണ്ട്.