Take a fresh look at your lifestyle.

28 ന്റെ നിറവിൽ അഹാന കൃഷ്ണ .!! മകളുടെ പിറന്നാൾ ആഘോഷമാക്കി അമ്മയും അച്ഛനും.!! | Ahaana Krishna 28 Th Birthday Celebration Viral Malayalam

11

Ahaana Krishna 28 Th Birthday Celebration Viral Malayalam: മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് കൃഷ്ണകുമാർ. കൃഷ്ണകുമാറിനും ഭാര്യ സിന്ധുവിനും നാലു മക്കളാണ് അഹാന, ദിയ ഇഷാനി, ഹൻസിക. ഇതിൽ മൂത്ത ആളാണ് അഹാന കൃഷ്ണ. സിനിമാലോകത്തും മോഡലിംഗ് രംഗത്തും സജീവമാണ് അഹാന. സോഷ്യൽ മീഡിയയിൽ കൃഷ്ണകുമാറും കുടുംബവും വളരെയധികം സജീവമാണ്. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കു വയ്ക്കാറുണ്ട്. പങ്കുവെക്കുന്ന ഓരോ വാർത്തകളും വളരെ പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ അഹാന തന്റെ പിറന്നാളിനോട് അനുബന്ധിച്ച് ആരാധകർക്കായി പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ജനപ്രീതി നേടുന്നത്. യൂട്യൂബ് പേജിലൂടെയാണ് ഈ താരം തന്റെ പിറന്നാൾ വിശേഷങ്ങൾ തന്റെ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ തനിക്ക് സ്വയം ഹാപ്പി

ബർത്ഡേ നേർന്നുകൊണ്ട് വളരെ സന്തോഷവതിയായി ഇരിക്കുന്ന അഹാനയെ നമുക്ക് കാണാം. പിറന്നാളിന്റെ തലേദിവസം തന്നെ 28 എന്ന് എഴുതിയ പിറന്നാൾ ബലൂൺ റൂമിന്റെ വാതിൽക്കൽ വെച്ചാണ് കിടന്നുറങ്ങിയത് എന്നും, രാവിലെ വാതിൽ തുറക്കുമ്പോൾ തന്നെ തനിക്ക് അത് കണ്ടപ്പോൾ ഈ ലോകം മുഴുവൻ തന്നെ വിഷ് ചെയ്യുന്നതുപോലെയാണ് തോന്നിയത് എന്നും താരം പറയുന്നു. കൂടാതെ പിറന്നാൾ ദിനത്തോടനുബന്ധിച്ച് കുടുംബത്തോടൊപ്പം പിറന്നാൾ കേക്ക് കട്ട് ചെയ്ത് ആഘോഷിക്കുന്നതും

വീഡിയോയിൽ കാണാം. അഹാനയുടെ കുഞ്ഞു പെങ്ങൾ താരത്തിന് സമ്മാനം കൊടുക്കുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വീഡിയോയിൽ പ്രധാനമായും കാണിക്കുന്നത് പിറന്നാൾ ദിനത്തിൽ അഹാന എടുത്ത ഒരു തീരുമാനത്തെ കുറിച്ചാണ്. തന്റെ അമ്മയോടൊപ്പം ഹെയർ കട്ട് ചെയ്യാൻ വേണ്ടി അഹാന പോകുന്നു. ലൂക്ക എന്ന ചിത്രത്തിന് വേണ്ടി മാത്രമാണ് ഇതിനുമുമ്പ് താൻ ഹെയർ കട്ട് ചെയ്തിട്ടുള്ളത് എന്നും അതിനുശേഷം ഇപ്പോഴാണ് എന്നും താരം പറയുന്നു. കൂടാതെ തന്റെ അമ്മയ്ക്ക് തീരെ

ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനാണ് പോകുന്നത് എന്നും ആരാധകരോട് താരം തുറന്നു പറയുന്നുണ്ട്. അഹാനയുടെ അമ്മ സിന്ധുവിന് ഇതേക്കുറിച്ച് പറയാനുള്ളതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പിറന്നാളിനോട് അനുബന്ധിച്ച് താരം പങ്കു വീഡിയോ വളരെ പെട്ടന്നാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി ആരാധകർ വീഡിയോയ്ക്ക് താഴെ താരത്തിനു ആശംസകൾ നേർന്നിട്ടുണ്ട്.