Take a fresh look at your lifestyle.

14 വർഷത്തിനു ശേഷം മല കേറി അഖിൽ മാരാർ.!!നോമ്പുനോറ്റ് അയ്യന്റെ അനുഗ്രഹം വാങ്ങി മാരാർ !! | Akhil marar In Sabarimala Sannidhanam Pics Viral

15

Akhil marar In Sabarimala Sannidhanam Pics Viral: ബിഗ്ബോസ് മലയാളം സീസൺ 5 ലെ മത്സരാർത്ഥിയായ അഖിൽമാരാർ ബിഗ്ബോസ് കിരീടം ചൂടിയതോടെ മലയാളികളുടെ പ്രിയതാരമായി മാറി. ബിഗ് ബോസിൽ വരുന്നതിന് മുൻപ് തന്നെ ഡയറക്ടറായ അഖിൽ മാരാറിനെ മലയാളികൾക്ക് അത്രയധികം സുപരിചിതമായിരുന്നില്ല. എന്നാൽ ബിഗ്ബോസിൽ വന്നതോടെ അഖിൽമാരാറിനെ കൂടുതൽ അടുത്തറിഞ്ഞ മലയാളി പ്രേക്ഷകർ അദ്ദേഹത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങി. ബിഗ്ബോസ് കഴിഞ്ഞ ശേഷം സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ

വിശേഷങ്ങളൊക്കെ പങ്കുവെച്ചിരുന്നത് യുട്യൂബ് ചാനലും, ഫെയ്സ്സ് ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴിയും മറ്റുമാണ്. താരത്തിൻ്റെ വിശേഷങ്ങളോരോന്നും പ്രേക്ഷകർ അറിഞ്ഞിരുന്നതും ഇതുവഴിയാണ്. ഇപ്പോഴിതാ താരം ഫെയ്സ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരി ക്കുന്നത് ശബരിമലയിൽ ദർശനം നടത്തിയതിൻ്റെ വിശേഷമാണ്. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ശബരിമലയിൽ ഈ വർഷം ദർശനം നടത്തിയിരിക്കുന്നത്. ശബരിമലയുടെ ശ്രീകോവിലിനു മുന്നിൽ നിന്നും രണ്ടു സുഹൃത്തുക്കളുടെ കൂടെ

നിന്നുള്ള ഫോട്ടോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അയ്യപ്പൻ്റെ ഭക്തിഗാനമായ ‘ഹരിവരാസനവും താരം ഫോട്ടോയുടെ കൂടെ പങ്കുവയ്ക്കുകയും ചെയ്തു.’14 വർഷങ്ങൾക്ക് ശേഷം ശബരിമല സന്നിധിയിൽ. സ്വാമിയേ ശരണമയ്യപ്പ’ എന്ന ക്യാപ്ഷനും നൽകിയിരുന്നു. ശബരിമല മേൽശാന്തി ശ്രീ ജയരാമൻ തിരുമേനി അഖിൽ മാരാർക്ക് സ്നേഹാദരവ് നൽകുകയും ചെയ്തു. താരത്തിൻ്റെ പോസ്റ്റിന് താഴെ അയ്യപ്പസ്വാമിയുടെ അനുഗ്രഹം താരത്തിന് എപ്പോഴും ഉണ്ടാവട്ടെ എന്ന ആശംസകളും പ്രേക്ഷകർ പങ്കു വയ്ക്കുകയുണ്ടായി. ശബരിമലയിൽ

പോകുന്നതിന് കുറച്ച് ദിവസം മുൻപ് മുകാംബിക ദർശനം നടത്തിയ വിശേഷവും താരം പങ്കുവച്ചിരുന്നു. ‘വാക്കുകളിലും, ചിന്തകളിലും, വരികളിലും എന്തെങ്കിലും സ്വാധീനം സമൂഹത്തിലുണ്ടാക്കാൻ എനിക്ക് കഴിഞ്ഞെങ്കിൽ അത് അമ്മയുടെ അനുഗ്രഹം കൊണ്ട് മാത്രം. ഒരായിരം നന്ദിയോടെ മുകാംബിക ദേവിയുടെ സന്നിധിയിൽ ‘ എന്നാണ് താരം ഫോട്ടോയുടെ കൂടെ പങ്കുവെച്ചത്.