Take a fresh look at your lifestyle.

ബഷീർ കുടുബത്തിലേക്ക് പുതിയ അതിഥി.!! മഷൂക്കിന്റെ വധുവിനെ പരിചയപ്പെടുത്തി ബഷീർ ബാഷിയും കുടുംബവും.!! | Basheer Bashi Brother Mashook Wedding Video

30

Basheer Bashi Brother Mashook Wedding Video : ഇന്ന് കുടുംബ വ്ലോഗിങ്ങിൽ ഏറ്റവും കൂടുതൽ ആരാധകയുള്ള താരമാണ് ബഷീർ ബാഷിയുടേത്. ബഷീറിനെ പോലെ തന്നെ രണ്ടു ഭാര്യമാരും മക്കളും ഒക്കെ സോഷ്യൽ മീഡിയയിൽ സജീവവും ആണ്. ഇവരുടെ വിശേഷങ്ങളൊക്കെ അടിക്കടി ആളുകളിലേക്ക് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ താരങ്ങൾ എത്തിക്കാറുമുണ്ട്. ഇപ്പോൾ കുടുംബത്തിലെ മറ്റൊരു സന്തോഷ വിശേഷമാണ് ഇവർക്ക് ആളുകളെ അറിയിക്കാനുള്ളത്. മഷൂറയുടെ ഏക സഹോദരൻ മഷൂക്ക് വിവാഹിതനാകാൻ പോകുന്നതിന്റെ കാര്യങ്ങൾ മുൻപേ തന്നെ ഇവർ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിരുന്നു

പെണ്ണുകാണാൻ പോകുന്നതും പെണ്ണിന് സമ്മാനങ്ങൾ നൽകുന്നതും ഒക്കെ മുൻപത്തെ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്ന ഇവർ ഇപ്പോൾ കല്യാണ തിരക്കിലാണ്. മഷൂക്കിന്റെ വിവാഹത്തിന് പങ്കെടുക്കുന്നതിനോടനുബന്ധിച്ച് ബഷീറും കുടുംബവും ഇപ്പോൾ മംഗലാപുരത്താണ് ഉള്ളത്. മംഗലാപുരത്ത് എത്തിയപ്പോൾ മുതലുള്ള ഓരോ വിശേഷവും ബഷീർ തൻറെ സോഷ്യൽ മീഡിയ പേജിലൂടെ ആളുകളെ അറിയിച്ചിരുന്നു. വിവാഹത്തിനുമുമ്പുള്ള ഹൽദി ചടങ്ങിൽ സുഹാനയും മഷൂറയും കുടുംബവും എല്ലാം ഒരേ കളറുള്ള ചുരിദാർ ധരിച്ചാണ് എത്തിയിരുന്നത്. സ്വന്തമായി ജോലിചെയ്ത് അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത്

കൊണ്ടാണ് മഷൂക്ക് ഇന്ന് കാണുന്ന രീതിയിലേക്ക് എത്തിയത്. ഒരു രൂപ പോലും ബാപ്പയുടെ കയ്യിൽ നിന്ന് വാങ്ങാതെയാണ് പെണ്ണിനു വേണ്ട സാധനങ്ങൾ ഒക്കെ അവൻ വാങ്ങിയത്. എന്നും എനിക്ക് അളിയനെന്ന് ഓർക്കുമ്പോൾ അഭിമാനം മാത്രമാണ് എന്നും വിവാഹനിശ്ചയച്ചടങ്ങുകൾ പങ്കുവെച്ച് ബഷീർ മുമ്പ് പറഞ്ഞിരുന്നു. ഇപ്പോൾ ഹൽദിക്ക് ശേഷം മഷൂക്കിനെയും വധുവിനെയും കാണിക്കുന്ന വീഡിയോയാണ്

ബഷീർ തൻറെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചുവപ്പ് ഗൗൺ ധരിച്ച് അതീവ മനോഹാരിയായാണ് മഷൂക്കിന്റെ ഭാവി വധുവിനെ വീഡിയോയിൽ കാണാൻ കഴിയുന്നത്. ഒപ്പം ബഷീറും കുടുംബവും നിറഞ്ഞ നിൽക്കുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് മഷൂക്കിന് വിവാഹമംഗളാശംസകൾ അറിയിച്ചു രംഗത്തെത്തിയിരിക്കുന്നത്.