മാരാർ ഇനി വോൾവോയുടെ ആഢംബരത്തിൽ.!! ലക്ഷങ്ങളുടെ കാർ സ്വന്തമാക്കി അഖിൽ മാരാർ.!! | Bigg Boss Season 5 Winner Akhil Marar Buy New Car
Bigg Boss Season 5 Winner Akhil Marar Buy New Car : ബിഗ്ബോസ് മലയാളം സീസൺ 5 ലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമായിരുന്നു സംവിധായകൻ കൂടിയായ അഖിൽമാരാർ. 2013 ഡോക്ടർ ബിജു സംവിധാനം ചെയ്ത ചിത്രമായ പേരറിയാത്തവർ എന്ന ചിത്രത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടറായിട്ടായിരുന്നു അഖിൽ മാരാർ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 2021-ൽ അദ്ദേഹം തന്നെ സ്വയം സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒരു താത്വിക അവലോകനം. ജോജു ജോർജ് നായകനായ അദ്ദേഹത്തിൻ്റെ ആദ്യ ചിത്രം തന്നെ പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിൻ്റെ കഥയും, തിരക്കഥ, സംഭാഷണവുമൊക്കെ താരം തന്നെയാണ് എഴുതി തയ്യാറാക്കിയത്. ലിഫ്റ്റ്, ബിസൈഡ്സ് എന്നീ രണ്ടു ഷോർട്ട് ഫിലിമുകളിലും അഖിലിൻ്റേതായിരുന്നു.
നല്ലൊരു നടൻ, സംവിധായകൻ എന്നതിലുപരി നല്ലൊരു എഴുത്തുകാരൻ കൂടിയാണ് അഖിൽ. സിനിമാ സംവിധായകനാണെങ്കിലും അഖിൽ കൂടുതൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത് ബിഗ് ബോസ് സീസൻ 5-ൽ വന്നതോടുകൂടിയാണ്. ബിഗ്ബോസിലെ ആദ്യ പ്രകടനം പ്രേക്ഷകരെ അലോസരപ്പെടുത്തിയെങ്കിലും ദിവസങ്ങൾ കഴിഞ്ഞ മലയാളികൾ അഖിലിൻ്റെ ഫാനായി മാറുകയായിരുന്നു. അവസാനം ബിഗ്ബോസ് സീസൺ 5 വിന്നർ കൂടി ആയപ്പോൾ പ്രേക്ഷകർ അഖിലിനെ എത്രമാത്രം സ്നേഹിച്ചിരുന്നു എന്ന്
മനസിലാക്കാം. സീസൺ വിന്നറായതിന് ശേഷം നിരവധി ഇൻറർവ്യൂകളിലും മറ്റും പങ്കെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഇപ്പോൾ താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലാകുന്നത്.Volvo s 90 യുടെ ബ്ലാക്ക് കളർ കാർ സ്വന്തമാക്കിയ വിവരം പ്രേക്ഷകരുമായി
പങ്കുവച്ചിരിക്കുകയാണ് താരം. 65 ലക്ഷത്തോളം വരുന്ന 2023 ലെ മോഡൽ തന്നെയാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ‘യാത്രകൾ എന്നും സുരക്ഷിതമായിരിക്കട്ട. പുതിയ കൂട്ടുകാരൻ.’പോസ്റ്റിന് താഴെ അദ്ദേഹം നൽകിയ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു. നിരവധി പേരാണ് തങ്ങളുടെ പ്രിയ മാരാർക്ക് ആശംസകളുമായി രംഗത്തെത്തുന്നത്.