Take a fresh look at your lifestyle.

അണ്ണന് പുറകെ തമ്പിയും വണ്ടി എടുത്തു .!! ഒരുപാട് നാളത്തെ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ വിഷ്ണു ജോഷി.!! | Bigg Boss Vishnu Joshi Bought A New car

74

Bigg Boss Vishnu Joshi Bought A New car : ഏഷ്യാനെറ്റിലെ എക്കാലത്തെയും മികച്ച റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫൈവ് ലെ കണ്ടസ്റ്റന്റ് ആയിരുന്നു വിഷ്ണു ജോഷി.നീണ്ട മുടിയും വിജയദേവര കൊണ്ടയുടെ ചിരിയുള്ള വിഷ്ണുവിനെ അന്നും ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ തന്റെ സ്വപ്നവാഹനമായ ഹുസ്റ്റ്ലർ വാങ്ങിയ സന്തോഷത്തിലാണ് താരവും കുടുംബവും.

വിട്ടുവീഴ്ചയില്ലാത്ത മത്സര മികവും ആത്മവിശ്വാസവും ഉള്ള ചെറുപ്പക്കാരൻ ആണ് വിഷ്ണു.ഈ ഗുണങ്ങൾ റിയാലിറ്റി ഷോയായ ബിഗ് ബോസിലും വിഷ്ണു കാഴ്ചവച്ചു.
ആർട്ടിസ്റ്റും സിനിമാ നടനും ഒക്കെയായി മാറാൻ ആഗ്രഹിക്കുന്ന വിഷ്ണുവിന്റെ ആദ്യ ചുവടുവെപ്പ് ആയിരുന്നു ബിഗ് ബോസ്.വളരെ കാലം തന്റെ സ്വപ്നത്തിലെത്തിച്ചേരാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണ് ഇദ്ദേഹം.ഇപ്പോഴിതാ കേരളം മുഴുവൻ അറിയുന്ന ഒരുപാട് ആരാധകരുള്ള ഒരു താരമായി മാറിയിരിക്കുന്നു.

ഫാമിലി എന്നാൽ ഫസ്റ്റ് പ്രയോരിറ്റിയായി കണക്കാക്കുന്ന ഏട്ടനും അമ്മയും അച്ഛനും അടങ്ങുന്ന കുടുംബമാണ് വിഷ്ണുവിന്റെത്. ഇപ്പോഴിതാ തന്റെ സ്വപ്നവാഹനമായ സുസുക്കിയുടെ ഹുസ്റ്റ്ലർ എന്ന സ്റ്റൈലൻ ബ്ലാക്ക്ഫിനിഷിങ് വണ്ടി സ്വന്തമാക്കിയതിന്റെ സന്തോഷത്തിലാണ് താനും കുടുംബവും.
അമ്മയെയും അച്ഛനെയും അപ്പുറത്തും ഇപ്പുറത്തുമായി നിർത്തിയ വിഷ്ണു ക്യാപ്ഷനിൽ ഇങ്ങനെ ചേർക്കുന്നു: അമ്മയ്ക്കും അച്ഛനും ദൈവത്തിനും നന്ദി…

കൂടാതെ തന്റെ ചേട്ടനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നും എഴുതുന്നു.തനിക്ക് ചെറുപ്പം മുതലേയുള്ള ആഗ്രഹമാണ് ഒരു സിനിമാനടൻ ആകുക എന്നത്.അതിലേക്ക് കഠിനപ്രയത്നം ചെയ്യുന്നുണ്ട്താനും.മറ്റുള്ളവരെല്ലാം കളിയാക്കുമ്പോഴും എനിക്കും എന്റെ കുടുംബത്തിനും പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഫിനാൻസ് ആണെങ്കിൽ കൂടി ഒരു കാർ വാങ്ങി, എന്നതുകൂടി ക്യാപ്റ്ററിൽ ചേർക്കുന്നു. വരാൻ പോകുന്ന മലയാള സിനിമ പ്രതിഭയ്ക്ക് ഒരു നല്ല തുടക്കം ആയിരിക്കട്ടെ ഇത്