ബ്യൂട്ടീഷ്യന് പഠിക്കുന്ന ആരുടെയോ വീട്ടിലെ ഒരു പാവം പരീക്ഷണ വസ്തു.!! വല്ല പശുവായി ജനിച്ചാൽ മതിയാർന്നു.!! |Cow Makeover Video
Cow Makeover Video : കുട്ടികളെ ഒരുക്കുന്നതും കുളിപ്പിക്കുന്നതും ആയിട്ടുള്ള വീഡിയോസ് എല്ലാം സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരുടെ മനം കവരാറുണ്ട്. കുട്ടികളെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും എല്ലാം കാണാൻ തന്നെ മനോഹരം ആണ്. കൊച്ചുകുട്ടികൾക്ക് കണ്ണ് എഴുതി കൊടുക്കുന്നതും പൊട്ട് തൊട്ട് കൊടുക്കുന്നതും നമ്മുടെ നാട്ടിലെ അമ്മമാരുടെ ശീലമാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധിക്കുന്നത് ഇതിൽ നിന്നും വ്യത്യസ്തമായ മറ്റൊരു വീഡിയോ ആണ്.
ഇവിടെ കുട്ടിയല്ല താരം ഒരു കുഞ്ഞു പശുക്കുട്ടിയാണ് വീഡിയോയിലെ താരമായി മാറിയത്. പശുവിനെ സ്വന്തം വീട്ടിലെ ഒരു അംഗമായിത്തന്നെ കാണുന്ന നിരവധി ആളുകളെ നമുക്ക് നേരിൽ കാണാം ഇപ്പോൾ അദ്ദേഹത്തിൽ ഒരു വീട്ടിൽ നിന്ന് പശുക്കുട്ടിയെ പരിപാലിക്കുന്നതിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ആളുകളുടെ മനം കവരുന്നത്. പശുക്കുട്ടിയെ കുളിപ്പിക്കുന്നതും മുഖത്തും കണ്ണുകളിലും എല്ലാം ഫേഷ്യൽ ചെയ്യുകയും ഹെഡ്മാസ്സാജ് ചെയ്തു കൊടുക്കുന്നതും എല്ലാം വീഡിയോയിൽ കാണാം.
പെർഫ്യൂം അടക്കം അടിച്ചു കൊടുക്കുന്നുണ്ട് ഈ പശുക്കുട്ടിക്ക്. അത്രമേൽ ശ്രദ്ധയോടെയാണ് ഈ പ്രവർത്തി എല്ലാം ചെയ്യുന്നത്. മിന്നു എന്ന instagram അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് ഇതിനോടകം കമന്റുകളുമായി എത്തിയത്.’ ഞങ്ങൾ ഇങ്ങനെയൊക്കെയാണ് പശുവിനെ പരിപാലിക്കുന്നത് നിങ്ങൾ എങ്ങനെയാണ് ഇങ്ങനെ തന്നെയാണോ? എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ നിർത്തിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഈ
വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ‘ എന്റെ വീട്ടിലെ പശുവിനെ ഇൻസ്റ്റയില്ലാത്ത ഭാഗ്യം ഇതൊക്കെ കണ്ടിട്ട് വേണം നാലുമടക്കി തൊഴിക്കാൻ, ബ്യൂട്ടീഷൻ ആരുടെയോ വീട്ടിലെ ഒരു പാവം പശു ആണിത്, കിവി ഫ്രൂട്ട് ഞാനൊക്കെ ഫോട്ടോയിൽ കണ്ടിട്ടുള്ളൂ പശുവിന്റെയൊക്കെ ഒരു ഭാഗ്യമേ എന്നിങ്ങനെയാണ് ആരാധകർ പങ്കുവെച്ച് കമന്റുകൾ. വീഡിയോയ്ക്ക് 210 ലൈക്കുകളും നിരവധി ഷെയറുകളും കമന്റുകളും ലഭിച്ചിട്ടുണ്ട്.