എജ്ജാതി ആക്ഷൻ സോങ്ങ് .!! എന്തു രസായിട്ടാ സുന്ദരി കൊച്ച് പാടുന്നേ.!! കൊച്ചു സുന്ദരിയുടെ പാട്ട് വൈറൽ.!!| Cute Student Action Song Video
Cute Student Action Song Video : കുട്ടി താരങ്ങൾ സ്റ്റേജിൽ കേറുന്നതും അവരുടെ കഴിവുകൾ പ്രകടമാക്കുന്നതും വളരെ രസകരമാണ്. പണ്ട് സ്കൂളിലെ ആർട്സ് ഡേക്ക് മൈക്കിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച പലരും ഇന്ന് മിന്നും താരങ്ങൾ ആയി മാറിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ കുട്ടി താരങ്ങളുടെ വിഡിയോസിന് നിരവധി ആരാധകർ ആണ് നിലവിൽ ഉള്ളത്. റീൽസിലൂടെയും മറ്റ് സോഷ്യൽ മീഡിയയിലും വീഡിയോസ് പങ്കുവെച്ചു വൈറൽ ആകുന്ന കൊച്ചു മിടുക്കർ ഉള്ള ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. പണ്ട് നമ്മുക്ക് നമ്മുടെ കഴിവുകൾ
പ്രകടമാക്കുന്നതിന് സാഹചര്യങ്ങൾ കുറവായിരുന്നെങ്കിൽ ഇന്ന് സോഷ്യൽ മീഡിയയിലൂടെ എളുപ്പം ലോകത്തോട് നമ്മുടെ കഴിവുകൾ ചൂണ്ടി കാട്ടാൻ സാധിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറൽ ആക്കുന്നത് ഒരു പുതിയ വീഡിയോ ആണ്. നിധി ദയാസ് എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചത്. തന്റെ സ്കൂൾ കലോത്സവത്തിന് നിധി അവതരിപ്പിച്ച പ്രോഗ്രാമിന്റെ വിഡിയോ ആണ് വൈറൽ ആയി മാറിയത്. ഈ കൊച്ചു മിടുക്കിക്ക് ആക്ഷൻ സോങ്ങിന് സെക്കന്റ് പ്രൈസ് കിട്ടിയ
വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചെറുപുഞ്ചിരിയോടെ മനോഹരമായി പാടി അഭിനയിക്കുകയാണ് നിധി മോൾ. നിറവധി ആരാധകർ ആണ് ഈ വിഡിയോയ്ക്ക് ചുവടെ കമന്റുമായി എത്തിയത്. ‘ ഈ കുഞ്ഞിനെ കാണുമ്പോ എനിക്ക് കുശുമ്പ് തോന്നുന്നു, ഈ പ്രായത്തിൽ ഒക്കെ ആക്ഷൻ സോങ്ങിന് കേറി സെക്കന്റ് അടിക്കുന്നു, ഞാൻ ഒക്കെ ആയിരുന്നേൽ പേടിച്ചു മൂത്രം ഒഴിച്ചേനെ ഈ
കുഞ്ഞിന് ഫസ്റ്റ് കിട്ടീലല്ലോ എന്ന സങ്കടം മാത്രം ആണുള്ളത് എന്നാണ് ഒരു ആരാധക കമന്റ് ചെയ്തത്. ഇൻസ്റ്റാഗ്രാമിൽ 34 കെ ഫോള്ളോവേർസ് ഉള്ള താരമാണ് നിധി ഈ കൊച്ചു മിടുക്കിയുടെ ഇൻസ്റ്റാഗ്രാം മാനേജ് ചെയ്യുന്നത് രക്ഷിതാക്കൾ ആണ്. 51 കെ ലൈക് ആണ് വിഡിയോസിന് ലഭിച്ചത്.