Take a fresh look at your lifestyle.

ദൈവമെ ഈ ചെക്കൻ വലുതാവുമ്പോൾ ഒരു ഭീകരൻ ആവും.!! ഇപ്പോഴത്തെ പിള്ളേരൊക്കെ എന്താ അടിപൊളി; | Cute Student English Class Malayalam

176,346

Cute Student English Class Malayalam: കുട്ടിക്കാലത്ത് മലയാളവും ഇംഗ്ലീഷും കലർത്തി ഇംഗ്ലീഷ് ആണ് സംസാരിക്കുന്നതെന്ന് വിചാരിച്ച് ഞെളിഞ്ഞ് നടന്നവരാവും നമ്മളിൽ പലരും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്. ഒരു ടീച്ചർ വിദ്യാർത്ഥിയെ കൊണ്ട് ഇംഗ്ലീഷ് പറയിപ്പിക്കാൻ നോക്കുകയാണ് ഇവിടെ. എന്നാൽ പഠിപ്പിക്കുന്ന സമയത്തുണ്ടായ രസകരമായ സംഭവമാണ് ഇപ്പോൾ വൈറലാകുന്നത് എന്റെ പേര് എന്ന് പറഞ്ഞു തുടങ്ങുന്ന കുട്ടിയെ ടീച്ചർ “മൈ നെയിം ഈസ്” എന്ന് പറയിച്ചു കൊണ്ട് തിരുത്തുന്നു. “മൈ നെയിം ഈസ് ശരൺ ഐ

ആം കമിങ് ഫ്രം കോട്ടൂർ” എന്ന് കുട്ടി പറയുന്നു. പക്ഷേ ഇംഗ്ലീഷ് ആണ് സംസാരിക്കേണ്ടത് എന്ന കാര്യം മറന്ന് എന്റെ അമ്മയുടെ പേര് എന്ന് പറഞ്ഞ് തുടങ്ങുകയാണ് കുട്ടി. ടീച്ചർ അവനെ വീണ്ടും തിരുത്തുന്നു.”
മൈ അപ്പേടെ പേര് “എന്ന് പറഞ്ഞ് അച്ഛന്റെ ഇനീഷ്യൽ ആദ്യം പറഞ്ഞ് പിന്നീട് പേരു പറയുന്നു. ഇതുകണ്ട് ഇത്രയും ദിവസം ശശി പി പി എന്നായിരുന്നല്ലോ? പേര് മാറുകയാണോ എപ്പോഴുമെപ്പോഴും? എന്ന് പറഞ്ഞ്

കളിയാക്കുകയാണ് ടീച്ചർ. അവൻ സോറി പറഞ്ഞ് വർത്തമാനം തുടരുന്നു. ഇതിനിടയിൽ ചേട്ടന്റെ പേര് തെറ്റിച്ചു പറയുന്ന ടീച്ചറെ ദേഷ്യത്തോടെ നോക്കി ടീച്ചറെ തിരുത്തുന്നു. “മൈ ഫേവറിറ്റ് കളർ ഈസ് ഡാർക്കും ചുമലയും” എന്ന് പറയുന്നത് കേട്ട ടീച്ചർ ചിരിക്കുന്നു. സൂര്യ, മോഹൻലാൽ, വിജയ് എന്നിവരാണ് എന്റെ ഹീറോസ് എന്ന് പറയുന്നത് കേട്ട് ടീച്ചർ മമ്മൂട്ടിയെ ഇഷ്ടമില്ലാത്ത ആർക്കും എന്നേം ഇഷ്ടമല്ല എന്ന്

പറയുന്നു. മറ്റൊരു കുട്ടി ഇത് കേട്ട് മമ്മൂട്ടിയെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞ് അവനെ ദേഷ്യം പിടിപ്പിക്കുകയാണ്. കഴിഞ്ഞില്ലേ? എന്ന് ചോദിച്ച ടീച്ചറോട്- കഴിഞ്ഞില്ല, ഫുഡ് പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് അതും കൂടി പറയുകയാണ് നമ്മുടെ കുഞ്ഞു താരം. “ദൈവമേ ഈ ചെക്കൻ വലുതാവുമ്പോൾ ഒരു ഭീകരനാവും. ഇപ്പോഴത്തെ പിള്ളേരൊക്കെ എന്താ അടിപൊളി “എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ കുഞ്ഞു താരത്തിന്റെ വീഡിയോയ്ക്ക് 15 k ലൈക്കാണ് ലഭിച്ചിരിക്കുന്നത്.