നീ ഈ ചേച്ചിയെ ഇങ്ങനെ കരയിക്കല്ലേ.!! അമ്മ ഇപ്പം വരും; കൂട്ടുകാരനെ ആശ്വസിപ്പിച്ച് കുഞ്ഞിപ്പെണ്ണ്; വീഡിയോ വൈറൽ.!! | Cute Two Babys Video Viral News Malayalam
Cute Two Babys Video Viral News Malayalam: കുഞ്ഞുങ്ങൾ കരയുന്നത് കാണുമ്പോൾ സങ്കടം വരും. കരയുന്ന കുഞ്ഞിനെ ആശ്വസിപ്പിക്കുന്ന മറ്റൊരു കുഞ്ഞിനെ കാണുമ്പോഴോ? അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. അമ്മയെ വിട്ട് സ്കൂളിലേക്ക് പോവുക എന്നത് കുഞ്ഞുങ്ങൾക്ക് ഏറെ പ്രയാസമുള്ള കാര്യമാണ്. അതുകൊണ്ടുതന്നെ അമ്മയെ കാണാതെ അവർ കരയുകയും അമ്മയെ കാണണമെന്ന് പറഞ്ഞ് വാശി പിടിക്കുകയും ചെയ്യുന്നു. ഇന്നലെ അങ്ങനെ വാശിപിടിക്കുന്ന ഒരു കുഞ്ഞിനെ മറ്റൊരു കുഞ്ഞ് ആശ്വസിപ്പിക്കുകയാണ്. മക്കളുടെ അമ്മ ഇപ്പോൾ വരും, വിഷമിക്കേണ്ട തുടങ്ങി
വിവിധതരം ആശ്വാസവാക്കുകളാണ് ആ കുഞ്ഞ് പറയുന്നത്. മറ്റൊരു വിരുതൻ ആകട്ടെ കരഞ്ഞുകൊണ്ട് ഈ കുഞ്ഞു കൂട്ടത്തിനിടയിലേക്ക് വരുന്നുമുണ്ട്. രസകരമായ എന്നാൽ വേദനിപ്പിക്കുന്ന ഈ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് മലയാളി ക്ലബ് എന്ന യൂട്യൂബ് ചാനലാണ് രസകരമായ വീഡിയോ പുറത്തുവിട്ടിട്ടുള്ളത്. കുറഞ്ഞ സമയം കൊണ്ട് തന്നെ 23 കെ ലൈക്ക് ആണ് വീഡിയോ സ്വന്തമാക്കിയത്.
7 ലക്ഷത്തിലധികം പേരാണ് വേദനിപ്പിക്കുന്നത് എങ്കിലും രസകരമായ ഈ വീഡിയോ കണ്ടത്. വീട്ടുകാരെ വിട്ട് സ്കൂളിലേക്ക് പോവുക എന്നത് കുഞ്ഞുങ്ങളെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമാണ്.എന്നാൽ പോകാതിരിക്കാനും കഴിയില്ല. അങ്ങനെ വിഷമം ഉണ്ടാകുന്ന സമയത്ത് സ്നേഹമുള്ള ഒരു കൂട്ടുകാരി കൂടെയുണ്ടെങ്കിലോ? നമ്മൾ ഉറപ്പായും എല്ലാ വിഷമവും മറക്കും. എന്തായാലും ഏത് വിഷമത്തിലും കൂട്ട്
നിൽക്കുമെന്ന് ഉറപ്പുള്ള ഒരു നല്ല കൂട്ടുകാരിയെയാണ് നമ്മുടെ കുഞ്ഞു താരത്തിന് കിട്ടിയിരിക്കുന്നത്. നല്ല മനസ്സിന് ഉടമയാണ് ആ കുഞ്ഞുമോൾ, കുഞ്ഞുങ്ങൾ പോയി കഴിഞ്ഞാൽ പിന്നെ വീട്ടിൽ ഒരു ഒച്ചയും അനക്കവും ഉണ്ടാകില്ല തുടങ്ങിയ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. ഏതായാലും വീഡിയോ പുറത്തിറങ്ങിയതിനു ശേഷം നമ്മുടെ കൂട്ടുകാരിക്കും കൂട്ടുകാരനും ആരാധകർ ഏറെയാണ്.Video Credit:Malayali Club