Take a fresh look at your lifestyle.

വിളച്ചിൽ എടുക്കരുത് കേട്ടോ.!! മുട്ടാൻ വന്ന പിള്ളേര് ഓർത്തില്ല; അമ്മൂമ്മ അവരേക്കാൾ കൂടുതൽ ഓണമുണ്ടതാണെന്ന്.!! |Grand Mother English Video Viral Malayalam

69,024

Grand Mother English Video Viral Malayalam: പ്രായമായവരെ പലപ്പോഴും അവഗണിക്കുന്നവരാണ് നമ്മൾ. എന്നാൽ നമ്മുടെ കണ്ണുതുറപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബസ്സിൽ വച്ച് ഇംഗ്ലീഷിൽ സംസാരിക്കുന്ന ഒരു അമ്മൂമ്മയുടെ വീഡിയോ ഈ അടുത്ത് വൈറലായിരുന്നു. കൂടെ യാത്ര ചെയ്യുന്ന ഒരാൾക്ക് ക്ലിയോപാട്രയുടെ കഥ ഇംഗ്ലീഷിൽ വിവരിക്കുകയാണ് അമ്മൂമ്മ. പലരും ഇത് കണ്ട് ഞെട്ടി. കാഴ്ചക്കാരിൽ ഒരാളാകട്ടെ അത് പകർത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്തായാലും വീഡിയോ പകർത്താൻ തോന്നിയ ആ മനസ്സ് കാണാതെ പോകാൻ കഴിയില്ല. അതുവഴിയാണ് ഈ അമ്മൂമ്മയുടെ അറിവ്

നമ്മൾ അറിഞ്ഞത്. അമ്മൂമ്മമാരുടെ അറിവിനെ കളിയാക്കിക്കൊണ്ടുള്ള പല വീഡിയോകളും ഈ അടുത്ത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സ്വാതന്ത്ര്യ ദിനം എന്നാണെന്നും ഗാന്ധിജി ജനിച്ചതെന്നാണെന്നും തുടങ്ങി ഒട്ടനേകം ചോദ്യങ്ങൾ അവരോട് ചോദിക്കാറുണ്ട്. എന്നിട്ട് അവരുടെ അറിവില്ലായ്മയെ പരിഹസിക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ അത്തരം വീഡിയോകളിൽ നിന്ന് വ്യത്യസ്തമായി അവരുടെ അറിവിനെ പുറത്തുകൊണ്ടുവരികയായിരുന്നു വീഡിയോഗ്രാഫർ. അമ്മൂമ്മയുടെ അറിവ് കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. എന്തായാലും ഈ ഒരൊറ്റ വീഡിയോ കൊണ്ട് തന്നെ അമ്മൂമ്മയ്ക്ക് ആരാധകർ ഏറെയായി.ബിഗ് സല്യൂട്ട് അമ്മൂമ്മ, അമ്മൂമ്മ ഒരു സംഭവം തന്നെ, അമ്മുമ്മാ ഇഷ്ടം തുടങ്ങിയ

കമന്റുകളാണ് അമ്മുമ്മയുടെ വീഡിയോക്ക് താഴെ നിറയുന്നത്. പുറംചട്ട കണ്ട് പുസ്തകത്തെ വിലയിരുത്തരുത് എന്ന് പറയുന്നതുപോലെ ഒരാളുടെ രൂപം കണ്ട് അയാളുടെ അറിവിനെ വിലയിരുത്തരുത് എന്ന പാഠമാണ് അമ്മുമ്മയുടെ വീഡിയോ പകർന്നു നൽകുന്നത്. കാലമേറെ കഴിഞ്ഞിട്ടും പഠിച്ച ഇംഗ്ലീഷ് അമ്മൂമ്മ മറന്നിട്ടില്ല. എല്ലാം മനസ്സിലാക്കി പഠിച്ചതിന്റെ ഗുണം കൂടിയാണ് ഇത്. ഏതായാലും ഈ ഒരു

വീഡിയോയിലൂടെ നമ്മളിൽ ഇംഗ്ലീഷ് പഠിക്കാനും ഇംഗ്ലീഷിൽ വർത്തമാനം പറയാനുമുള്ള ആഗ്രഹം തീർച്ചയായും ഉടലെടുക്കും. ഫസ്റ്റ് ഷോ എന്ന പ്രമുഖ യൂട്യൂബ് ചാനൽ ആണ് അമ്മൂമ്മയുടെ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതാണ് അമ്മൂമ്മയുടെ വീഡിയോ. 60000 ത്തിൽ അധികം പേരാണ് വീഡിയോ കണ്ടത്. എന്തായാലും വീഡിയോ ഇറങ്ങിയതിനു ശേഷം അമ്മൂമ്മയുടെ ആരാധകരായിത്തീർന്നിരിക്കുകയാണ് പലരും.