Take a fresh look at your lifestyle.

ജയറാമേട്ടന്റെ കുടുംബത്തിൽ വീണ്ടും ആഘോഷം.!! അഭിമാനത്തിന്റെ നിറവിൽ തരിണി.!! പ്രിയതമയെ ചേർത്ത് പിടിച്ച് കാളിദാസ്.!! |Kalidas Jayaram Lover Tarini Kalingarayar Happy News Viral Malayalam

128

Kalidas Jayaram Lover Tarini Kalingarayar Happy News Viral Malayalam: ചെന്നൈ സ്വദേശിയായ തരിണി കലിംങ്കരായർ മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന താരമാണ്. 2021-ലെ ലിവാ മിസ് ദിവാ റണ്ണറപ്പു കൂടിയായിരുന്നു താരം. രണ്ടു വർഷം മുൻപായിരുന്നു മലയാളികളുടെ പ്രിയതാര കുടുംബമായ ജയറാമിൻ്റെ ഫാമിലി ഫോട്ടോയിൽ വിശേഷ ദിവസങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മുഖമായി തരിണിയുടേതും മാറിയത്. അന്നു മുതൽ മലയാളികൾ അന്വേഷിച്ചു തുടങ്ങി ഈ താരറാണി ആരാണെന്ന്. ബാലതാരമായി തന്നെ മലയാളികളുടെ മനസിൽ ഇടം പിടിച്ച കാളിദാസ് ജയറാമിൻ്റെ വിശേഷങ്ങളറിയാൻ വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പിന്നീടാണ് ദുബൈയിൽ നിന്നുള്ള താരത്തിൻ്റെയും തരിണിയുടെയും ഫോട്ടോ വൈറലായത്. പിന്നീട് തരിണി കാളിദാസിന് പിറന്നാൾ

ആശംസകൾ അറിയിച്ചെത്തിയപ്പോഴും ആരാധകർ ഇതേ ചോദ്യം വീണ്ടും ചോദിച്ചു. അതിനു ശേഷം കാളിദാസ് കഴിഞ്ഞ വാലൻ്റെയ്ൻസ് ദിനത്തിൽ ഞാൻ സിംഗിളല്ല എന്ന കുറിപ്പോടെ കാമുകി തരിണിയുമൊത്തുള്ള ഫോട്ടോകൾ പങ്കുവെച്ചത്. കാളിദാസും തരിണിയും ഏറെ നാളുകളായി പ്രണയത്തിലായിരുന്നുവെന്ന വാർത്ത അപ്പോഴാണ് പുറത്തെത്തിയത്. ജയറാമും കുടുംബവും താരത്തിൻ്റെ പ്രണയത്തിന് ഫുൾ സപ്പോർട്ടാണെന്നാണ് പുറത്തു വരുന്ന വിവരം. തരിണിയുടെ ജന്മദിനത്തിൽ പാർവ്വതി

ജയറാം പങ്കുവെച്ച ഫോട്ടോയും ആശംസകളുമൊക്കെ അതിന് തെളിവാണെന്നാണ് ആരാധകരിൽ ഒരു വിഭാഗം പറയുന്നത്. ഓരോ വിശേഷങ്ങളും തരിണിയും കാളിദാസും അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ തരിണി പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. ഷീ തമിഴ് നക്ഷത്രം അവാർഡ്സ് 2023-ൽ ദിവ 2022- 23 ലെ മികച്ച ഫാഷൻ മോഡലായാണ് തരിണി

കലിംഗറിനെ തിരഞ്ഞെടുത്തിരിക്കുന്നത്. അവാർഡ് വാങ്ങി നിൽക്കുന്ന ഫോട്ടോയും , കാളിദാസ് ജയറാമിൻ്റെ കൂടെ അവാർഡ് പിടിച്ചു നിൽക്കുന്ന ഫോട്ടോയുമാണ് താരം പങ്കുവച്ചിരിക്കുന്നത്. പാർവ്വതി ജയറാമാണ് മരുമകൾക്ക് ആദ്യ കമൻറ് നൽകിയത്. ‘എൻ്റെ കുഞ്ഞ്, നിങ്ങൾക്ക് കൂടുതൽ അഭിനന്ദനങ്ങൾ’ എന്ന്. പിന്നാലെ നിരവധി ആരാധകരും ആശംസകൾ അറിയിച്ച് എത്തുകയുണ്ടായി.