പത്മസരോവരത്തിൽ നവരാത്രി ആഘോഷം തുടങ്ങി .!! വീട്ടിലെ ബൊമ്മക്കൊലു ചിത്രങ്ങളുമായി കാവ്യാ മാധവൻ.!! | Kavya Madhavan Navarathri Celebration Viral
Kavya Madhavan Navarathri Celebration Viral: മലയാളികളുടെ പ്രിയ താരമായിരുന്നു കാവ്യാ മാധവൻ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങി നിന്നു. 2009-ൽ നിഷാൽ ചന്ദ്രയെ വിവാഹം കഴിച്ച ശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് 2011-ൽ ബന്ധം വേർപെടുത്തിയതോടെ സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. തുടർന്ന് 2016-ൽ ചലച്ചിത്രതാരം ദിലീപിനെ വിവാഹം കഴിച്ച ശേഷം
താരം കഴിഞ്ഞ ഏഴു വർഷത്തോളമായി സിനിമയിൽ നിന്നും തികച്ചും വിട്ടുനിൽക്കുകയാണ്. ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി എന്ന ഒരു മകളുണ്ട്. മീനാക്ഷിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് മഹാലക്ഷ്മിയുടെ വിശേഷങ്ങൾ ആരാധകർ കൂടുതലായി അറിഞ്ഞിരുന്നത്. എന്നാൽ ഈ കഴിഞ്ഞ ആഗസ്ത് മുതൽ കാവ്യ ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ട് തുടങ്ങിയതോടെ കാവ്യയും മഹാലക്ഷ്മിയുടെ വിശേഷങ്ങളുമായി വരാൻ തുടങ്ങിയിരുന്നു. കേരളത്തിൽ നിന്നും ഇപ്പോൾ ചെന്നൈയിലേക്ക് താമസം
മാറിയിരിക്കുകയാണ് ദിലീപും കുടുംബവും. കാവ്യയെയും ദിലീപിനെയും സംബന്ധിച്ചിടത്തോളം നവരാത്രി ദിവസം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഒരു നവരാത്രി നാളിലെ വിജയദശമി ദിനത്തിലാണ് ഇവർക്ക് മഹാലക്ഷ്മി പിറന്നത്. ആ ദിവസം പിറന്നതിനാലാണ് മകൾക്ക് മഹാലക്ഷ്മി എന്ന പേർ നൽകിയതെന്ന് താരങ്ങൾ പറഞ്ഞിരുന്നു. ഈ വർഷത്തെ നവരാത്രി ആഘോഷവും മകളുടെ
പിറന്നാളുമൊക്കെ ചെന്നൈയിലാണ് താരങ്ങൾ ആഘോഷമാക്കുക. ഇപ്പോൾ നവരാത്രി രണ്ടാം ദിവസം
കാവ്യാമാധവൻ താരത്തിൻ്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. നവരാത്രി ആഘോഷം എന്ന ക്യാപ്ഷനോടെ ഭക്തിസാന്ദ്രമായ നിരവധി ദൈവങ്ങളുടെ പ്രതിമയും അതിനടുത്ത്നിൽക്കുന്ന കാവ്യയെയുമാണ് ഫോട്ടോയിൽ കാണാൻ കഴിയുന്നത്. ഫോട്ടോ എടുത്തിരിക്കുന്നത് ആർട്ടിസ്റ്റായ സിന്ധുജ പ്രഭുവാണെന്നും താരം പങ്കിട്ടിരുന്നു. ഈശ്വരഭക്തയായ കാവ്യ നവരാത്രി ദിനത്തിൻ്റെ ആഘോഷത്തിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.