Take a fresh look at your lifestyle.

കവിക്കൊരു സന്തോഷ വാർത്തയുണ്ട് ഇനി അങ്ങോട്ട് റസ്റ്റ് .!! വിശേഷ വാർത്ത പങ്കുവെച്ച് കെ എൽ ബ്രോ ബിജു ഋത്വിക്.!! | KL BRO Biju Rithvik Kavi With Family Happy News

40

KL BRO Biju Rithvik Kavi With Family Happy News: കണ്ണൂർക്കാരനും കന്നടക്കാരിയും അമ്മയും അനുമോളും അങ്കിയും എല്ലാരും ചേർന്നൊരു കുഞ്ഞു ചാനൽ അതാണ് കെ എൽ ബ്രോ ബിജു ഋത്വിക്. ഇന്ന് മലയാളികളുടെ എല്ലാം കെ എൽ ബ്രോ ആണ് സാക്ഷാൽ ബിജു.ഒരു സാധാരണ ജീവിതമായിരുന്നു ഇവരുടേത്. അവിടെ നിന്നും ചുരുങ്ങിയ സമയം കൊണ്ടാണ് മുപ്പതുമില്യൺ സബ്സ്ക്രൈബേഴ്സിനെ നേടി ബിജുവും കുടുംബവും ജൈത്രയാത്ര തുടരുന്നത്.ബസ് ഡ്രൈവറിൽ നിന്നുമാണ് വമ്പൻ സംഖ്യ വരുമാനം നേടുന്ന യൂട്യൂബർ എന്ന നിലയിൽ ബിജു

വളർന്നത്.കേരളത്തിൽ ആദ്യത്തെ ഡയമണ്ട് ബട്ടൺ വാങ്ങിയ ചാനലും ഇവരുടേത് തന്നെ.കേരളത്തിലെ നമ്പർ വൺ യൂട്യൂബ് ചാനലിനുള്ള അവാർഡും കെ എൽ ബിജു ബ്രോയ്‌ക്കും കുടുബത്തിനും ലഭിച്ചിരുന്നു .2020 ലാണ് ബിജു ചാനൽ തുടങ്ങുന്നത്. വെറും ഒരു ഫോണിലൂടെ തനിക്ക് സാധിക്കും പോലെ വീഡിയോ ചെയ്യാൻ തുടങ്ങുകയും ഒരോ വീഡിയോക്കും സ്ക്രിപ്റ്റ് എഴുതുന്നതു മുതൽ വീഡിയോ കവർ

ചെയ്യുന്നതെല്ലാം ബിജു തനിച്ച് തന്നെ ആയിരുന്നു.ഇപ്പോഴിതാ പുത്തൻ വിശേഷം ആണ് ഇവർ തങ്ങളുടെ ആരാധകാരോട് പങ്കുവെച്ചിരിക്കുന്നത്.ഈ വിശേഷം തീർത്തും കവിക്ക് സ്വന്തമാണ്. കവിക്ക് ഒരു സന്തോഷ വാർത്തയുണ്ട്.ഇനി റസ്റ്റ്‌ ഹാപ്പി ന്യൂസ്‌ ഹെഡ് ലൈനോടുകൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഏവരും ഈ വീഡിയോ വളരെ ആകാംക്ഷയോടെയാണ് കണ്ടുതീർത്തത്. കവി ലഡുവും മറ്റു പലഹാരങ്ങളും വാങ്ങി എല്ലാവർക്കും നൽകുന്നതും വളരെ സന്തോഷത്തോടെ എന്താണ് സന്തോഷം എന്ന് ആരാധകരെ അറിയിക്കുകയും ചെയ്യുന്നു .

എന്നാൽ ഏറെ നാളത്തെ പരിശ്രമത്തിനുശേഷം കവിക്ക് ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതും അത് വാങ്ങാൻ ആയി പോകുന്നതും ആയിരുന്നു വീഡിയോയിലുള്ള കണ്ടന്റ്. എന്നാൽ വീഡിയോയുടെ ഹെഡ് ലൈൻ കണ്ട് കവി പ്രഗ്നന്റ് ആണോ എന്നാണ് ആരാധകർ വിചാരിച്ചത്. ഇത് സംബന്ധിച്ച നിരവധി കമന്റുകളും ഇവർ പങ്കുവെച്ച വീഡിയോയ്ക്ക് താഴെ വന്നിരുന്നു. കൂടാതെ ലൈസൻസ് നേടിയതിൽ നിരവധി ആശംസകളും ആരാധകർ അറിയിക്കുന്നുണ്ട്.