Take a fresh look at your lifestyle.

പ്രായം ഒരു വിഷയമേ അല്ല.!! കുടുംബശ്രീ ചേച്ചീടെ വൈറൽ കുടം ഡാൻസ് കണ്ടോ ?.!! | Kudumbasree Dance Video

4,875

Kudumbasree Dance Video: ചിരിക്കുന്നത് മനുഷ്യന്റെ ആയുസ്സ് കൂട്ടും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് അത്തരത്തിൽ കൂടെ ചിരി വരുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണ്. എന്നാൽ ഈ വീഡിയോ നമ്മളെ അതേ സമയം ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആണ്. സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് അയൽക്കൂട്ടം കുടുംബശ്രീ ചേച്ചിമാരുടെ കുടം ഊത്ത് ഡാൻസ് മത്സരമാണ്. ഒരിക്കലും അടുക്കളയിൽ അടങ്ങി കൂടേണ്ടവരല്ല സ്ത്രീകൾ എന്നും പുറംലോകം അവരുടെ കഴിവുകൾ

അറിയേണ്ടതാണ് എന്നും കഴിവുകൾ ഒന്നുമില്ലാ എന്ന് കരുതി വെറുതെ ഇരിക്കാതെ അവനവന് പറ്റാവുന്നത് യാതൊരു നാണക്കേടും വിചാരിക്കാതെ അവതരിപ്പിക്കുന്ന ഒരു കഴിവ് തന്നെയല്ലേ. എന്നാൽ ഇതൊരിക്കലും

പരിഹസിച്ച് തള്ളേണ്ട കാര്യമില്ല അതേ സമയം ഇത്തരം പരിപാടികൾ സ്ത്രീകൾക്ക് ഒരു വിനോദം കൂടിയാണല്ലോ. കുടം ഊത്തു കളി എന്നത് നാട്ടിൻപുറങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു നൃത്ത രൂപമാണ്. ഇതിനു മാത്രമായി ഒരു പ്രത്യേക തരത്തിലുള്ള പാട്ടും ചുവടുകളും ഉണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് കളിച്ചു കളിച്ച് പകുതിയിൽ കാൽ വഴുതി തെന്നി വീഴുന്ന ചേച്ചിയുടെതാണ്.

കാണുന്നവരിൽ ചിരി പടർത്തുന്ന ഈ വീഡിയോ ഇതിനോടകം ഒരു ലക്ഷത്തിൽ അധികം പേര് ലൈക് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഷോ എന്ന യു ട്യൂബ് ചാനലിൽ പതിനൊന്നു ലക്ഷത്തിൽ അധികം വ്യൂസ് ആണ് ഈ വീഡിയോക്ക് നിലവിൽ ലഭിച്ചിരിക്കുന്നത്. ഇത്തരത്തിൽ നിരവധി വിഡിയോസ് ആണ് സോഷ്യൽ മീഡിയയിലും യുട്യൂബിലും വൈറൽ ആകുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു കുട്ടി ട്രെയിനിൽ നിന്ന് താഴോട്ട് ഇറങ്ങി വരുന്നതും മറ്റും നാം കണ്ടതാണ്. കുടുംബശ്രീ ചേച്ചിമാരുടെ പ്രവർത്തനങ്ങൾ മറ്റും എന്നും നാടിന് കരുത്ത് പകരുന്നതാണ്.