Take a fresh look at your lifestyle.

കുടുംബ വിളക്ക് ഫാമിലി പോലെയാണ്.!! കുടുംബ വിളക്കിലെ സുമിത്ര മനസ്സ് തുറക്കുന്നു.!! | Kudumbavilakk Sumithra Meera Vasudevan Life Story Viral

68

Kudumbavilakk Sumithra Meera Vasudevan Life Story Viral: ഇന്ന് മലയാളത്തിൽ സംപ്രേക്ഷണം ചെയ്യുന്നതിൽ വച്ച് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് കുടുംബവിളക്ക്. തന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളികളുടെ സ്വീകരണ മുറിയിലേക്ക് കടന്നു വരികയും പിന്നീട് കുടുംബത്തിലെ ഒരു അംഗത്തെ പോലെ ആവുകയും ചെയ്ത മീര വാസുദേവാണ് കുടുംബവിളക്ക് എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര

എന്ന കഥാപാത്രമായി തിളങ്ങുമ്പോൾ പോലും താരം സിനിമയിലും സജീവമാണ്. ഇമ്പം എന്ന ഏറ്റവും പുതിയ ചിത്രം താരത്തിന്റെതായി പുറത്തിറങ്ങാൻ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്. ഈ സന്ദർഭത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമ, സീരിയൽ കരിയറിനെ പറ്റിയും വിശേഷങ്ങളെപ്പറ്റിയും ഒക്കെ ഇപ്പോൾ താരം തുറന്നുപറഞ്ഞ് രംഗത്തെത്തിരിക്കുകയാണ്

തന്റെ വ്യക്തി ജീവിതത്തിൽ നിന്നും ഒരുപാട് അകലെ നിൽക്കുന്ന കഥാപാത്രങ്ങളിൽ ഒന്നാണ് സുമിത്ര. മൂന്നുവർഷമായി കുടുംബവിളക്ക് എന്ന പരമ്പരയിലെ എല്ലാവരും ഒരുപോലെയാണ്. ഒരു കുടുംബത്തെ പോലെ തന്നെയാണ് കഴിയുന്നത്. അതുകൊണ്ടുതന്നെ അഭിനയിക്കുകയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ആസ്വദിച്ചു തന്നെയാണ് ഓരോ സീനും ചെയ്യുന്നത്. മുംബൈയിൽ നിന്നാണ് തന്റെ കരിയർ ആരംഭിക്കുന്നത്. അവതാരികയായി, പിന്നീട് സിനിമ സീരിയലിലേക്കും ഒക്കെ കടന്നു വരികയായിരുന്നു. പാൻ ഇന്ത്യൻ നടി എന്ന നിലയിലാണ് ഞാൻ എന്നും അറിയപ്പെട്ടിട്ടുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് സിനിമയെന്നും സീരിയൽ എന്നുമുള്ള വ്യത്യാസം ഒന്നും തോന്നിയിട്ടില്ല

ഏറ്റവും ചലഞ്ചിങ് ആയിട്ടുള്ള വേഷങ്ങൾ ഏറ്റെടുത്ത് ഭംഗിയായി പൂർത്തീകരിക്കുക എന്നതാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ അതിനായി കൂടുതൽ സമയം നീക്കി വയ്ക്കുന്നു. സുമിത്രയിലെ കഥാപാത്രവും ഞാനും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട് അതിലെ പല വേഷങ്ങളും സാരികളും ആഭരണങ്ങളും ഒക്കെ സ്പോൺസർഷിപ്പ് വഴി ലഭിക്കുന്നതാണ്. ബാക്കിയുള്ളവ എന്റെ അമ്മയുടെ സഹോദരിയുടെ സാരികളും ഉപയോഗിക്കുന്നുണ്ട്. നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ അടുത്തറിയുന്നത് സുമിത്ര എന്ന കഥാപാത്രത്തിലൂടെയാണ്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് മീരാ വാസുദേവ് പറയുന്നു.