Take a fresh look at your lifestyle.

സിദ്ധുവിന്റെ മടക്കം പ്രതീക്ഷിക്കാമോ ?.!! സിദ്ധൂനെ തനിക്ക് വേണ്ടാന്ന് സുമിത്ര യോട് തുറന്ന് പറഞ്ഞ് വേദിക.!! |Kudumbavilakk Today Episode Oct 11 Review

108

Kudumbavilakk Today Episode Oct 11 Review: കുടുംബപരമ്പരയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ രോഗശയ്യയിൽ നിന്നും എഴുന്നേൽക്കാനാവാതെ നിൽക്കുന്ന സിദ്ധാർത്ഥിനെ എങ്ങനെയെങ്കിലും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ വേണ്ടി കഠിനശ്രമം നടത്തുകയാണ് സുമിത്ര. അപ്പോഴാണ് സുമിത്രയുടെ അനിയൻ്റെ ഭാര്യ ചിത്ര ഒരു പേരുകേട്ട ആര്യവൈദ്യശാലയെ കുറിച്ച് പറഞ്ഞത്. സുമിത്രയും രോഹിത്തും ആ ആര്യവൈദ്യശാലയിലെത്തി തിങ്കളാഴ്ച സിദ്ധാർത്ഥിനെ

വൈദ്യശാലയിലെത്തിക്കാൻ തീരുമാനിക്കുന്നു. ആ കാര്യം വീട്ടിൽ പറഞ്ഞപ്പോൾ സരസ്വതിയമ്മ കുത്തുവാക്കുകളാണ് പറയുന്നത്. എൻ്റെ മകനെ ഇവിടുന്ന് കൊണ്ടു പോകുന്ന അവസ്ഥയിലെങ്കിലും തിരിച്ചെത്തിക്കണമെന്ന് പറയുകയാണ് സരസ്വതിയമ്മ. ഇത് കേട്ടപ്പോൾ അമ്മയ്ക്ക് ആ വൈദ്യശാലയെക്കുറിച്ച് അറിയാത്തത് കൊണ്ടാണെന്ന് പറയുകയാണ് സുമിത്ര. എന്നാൽ ശിവദാസമേനോൻ ഇവൾ പറയുന്നതൊന്നും കേൾക്കേണ്ടെന്നും നിങ്ങൾ വൈദ്യശാലയിലെ വൈദ്യർ പറഞ്ഞ മറ്റ് കാര്യങ്ങൾ പറയാൻ പറയുന്നു. ആശുപത്രിയിലെ ചികിത്സാ വിവരങ്ങളൊന്നും അറിയേണ്ടെന്നും, എങ്ങനെയാണ്

ആക്സിഡണ്ട് സംഭവിച്ചതെന്ന കാര്യം മാത്രമാണ് അദ്ദേഹത്തിന് അറിയേണ്ടത്. വൈദ്യർ നാഡീഞരമ്പുകളൊക്കെ പരിശോധിച്ച് എന്ത് ചികിത്സ നൽകണമെന്ന് തീരുമാനിക്കുമെന്ന് പറയുകയാണ് രോഹിത്ത്. ഇതൊക്കെ കേട്ടപ്പോൾ എല്ലാവർക്കും ആര്യവൈദ്യശാലയിൽ സിദ്ധാർത്ഥിനെ എത്തിക്കാൻ തീരുമാനിക്കുന്നു. സുമിത്ര നേരെ വേദികയോട് സിദ്ധാർത്ഥിനെ വൈദ്യശാലയിൽ കൊണ്ടുപോവണമെന്നും, സിദ്ധുവിൻ്റെ കാര്യങ്ങൾ നോക്കാൻ നീ പോവുമോയെന്ന് ചോദിക്കുകയാണ്. എന്നാൽ ഒരു കാരണവശാലും

ഞാൻ സിദ്ധുവിന് വേണ്ടി ഒന്നും ചെയ്യാൻ എനിക്ക് പറ്റില്ലെന്ന് പറയുകയാണ് വേദിക. നേരെ സുമിത്ര റൂമിൽ പോയി വേദികയ്ക്ക് അവിടെ നിൽക്കാൻ പറ്റില്ലെന്ന് പറയുകയാണ്. അങ്ങനെ ഒരവസ്ഥയിൽ ഞാൻ നിൽക്കാമെന്ന് പറയുകയാണ് സുമിത്ര.ഇത് കേട്ടപ്പോൾ രോഹിത്ത് ഞെട്ടുകയാണ്. എങ്കിലും സുമിത്ര പറയുന്നതിന് ഒന്നും പറയാനാകാതെ സമ്മതിക്കുകയാണ് രോഹിത്ത്. അങ്ങനെ തിങ്കളാഴ്ച രാവിലെ തന്നെ സുമിത്രയും രോഹിത്തും സിദ്ധാർത്ഥിനെ ഒരു ആംബുലൻസിൽ കയറ്റി വൈദ്യശാലയിൽ എത്തിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.