കാവലായ സോങ്ങിന് മോളിവുഡ് വേർഷൻ.!! തല്ലി പിരിഞ്ഞ സിദ്ധാർത്ഥും വേദികയും ഒന്നിച്ചുള്ള ഡാൻസ്.!! | Kudumbavillak Vedhika Kaavala Dance Viral
Kudumbavillak Vedhika Kaavala Dance Viral: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ നിൽക്കുന്ന ഒരു സീരിയലാണ് കുടുംബവിളക്ക്. അതിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രങ്ങളാണെങ്കിലും നെഗറ്റീവ് റോളിലെത്തുന്ന വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേദികയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെവെങ്കിലും,
കുടുംബ വിളക്ക് എന്ന സീരിയലാണ് ശരണ്യയ്ക്ക് കരിയറിൽ വഴിത്തിരിവായി മാറിയത്. ശരണ്യയുടെ വിവാഹവും കൊവിഡ് കാലത്തായിരുന്നു. കുടുംബ വിളക്കിൽ താരം തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു താരത്തിൻ്റെ വിവാഹം. മനേഷ് ജി നായരായിരുന്നു ശരണ്യയുടെ വരൻ.ബിസിനസുകാരനായ മനേഷ് ശരണ്യയെപ്പോലെ തന്നെ പ്രിയങ്കരനാണ് പ്രേക്ഷകർക്കിപ്പോൾ.
ഏഷ്യാനെറ്റിലെ ഡാൻസിംങ്ങ് സ്റ്റാർസ് എന്ന പ്രോഗ്രാമിൽ ശരണ്യയുടെ കൂടെ മത്സരാർത്ഥിയായി മനേഷ് ഉണ്ടായിരുന്നു. ശരണ്യയുടെ യുട്യൂബ് വീഡിയോയിലും മനേഷ് എത്താറുണ്ട്. ജീവിത പങ്കാളിയുടെ കൂടെയുള്ള റീൽസുകൾ പങ്കുവയ്ക്കുന്നതു പോലെ തന്നെ സീരിയലിലെ ജീവിത പങ്കാളിയുടെ കൂടെയുള്ള റീൽസുകളും താരം പങ്കുവയ്ക്കാറുണ്ട്. കൃഷ്ണകുമാർ മേനോനാണ് സിദ്ധാർത്ഥായി അവതരിപ്പിക്കുന്നത്. പ്രേക്ഷകരുടെ ഇഷ്ടതാരം തന്നെയാണ് കെ കെ എന്ന സിദ്ധാർത്ഥും.
കഴിഞ്ഞ ദിവസം ശരണ്യ തൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ച റീൽസാണ് ഇപ്പോൾ വൈറലായി മാറുന്നത്. സീരിയൽ ലൊക്കേഷനിൽ വച്ച് എടുത്ത റീൽസിൽ കെ കെ യുടെ കൂടെ പുതിയ ട്രെൻറിംങ്ങ് പട്ടായ ‘കാവാല’ സോങ്ങാണ് ശരണ്യ ചെയ്തിരിക്കുന്നത്. കെ കെ ആട്ടു തൊട്ടിലിൽ കിടന്ന് പാട്ട് ആസ്വദിക്കുകയും, ശരണ്യ വ്യത്യസ്ത രീതിയിൽ അഭിനയിക്കുകയുമാണ് ചെയ്തത്. സീരിയലിൽ ഇപ്പോൾ ശത്രുക്കളായി തുടരുന്ന രണ്ടു പേരെയും ഇങ്ങനെ ഒരു വീഡിയോ വഴി കണ്ടതിൻ്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. Kudumbavilak Vedhika Kaavaala Dance