Take a fresh look at your lifestyle.

എന്റെ സ്വന്തം മധു അങ്കിൾ.!! അനുഗ്രഹം വാങ്ങി യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ അദ്ദേഹം തന്നോട് പറഞ്ഞത് ഇതാണ്.!! | Manju Pillai And Daughter Happy Moments With Actor Madhu Viral

546

Manju Pillai And Daughter Happy Moments With Actor Madhu Viral: തട്ടിം മുട്ടിം എന്ന ടെലിവിഷൻ ഷോയിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ്  മഞ്ജു പിള്ള.  ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങുന്ന താരം ചിരിച്ചും ചിന്തിപ്പിച്ചും മലയാളി പ്രേക്ഷകരെ കയ്യിലെടുക്കുകയിരുന്നു. മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരു ചിരി ബംപർ ചിരി’ എന്ന പ്രോഗ്രാമിന്റെ ജഡ്ജാണ് മഞ്ജു ഇപ്പോൾ. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരം

പങ്കുവെക്കുന്ന എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ വീഡിയോയും ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. എന്റെ അപ്പൂപ്പന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാൾ. എന്റെ സ്വന്തം മധു അങ്കിൾ. നാല് തലമുറ ഒരുമിച്ചിരുന്ന് പഴയ കഥകൾ

പറഞ്ഞു, സിനിമാ വിശേഷങ്ങൾ പറഞ്ഞു,  എന്റെ മോളെ മടിയിലിരുത്തി ലാളിച്ചു… അനുഗ്രഹവും വാങ്ങി യാത്ര പറഞ്ഞു പുറത്തിറങ്ങുമ്പോൾ പറഞ്ഞു നീ ഇടയ്ക്ക് വരണം, മോള് പോകുന്നതിനു മുമ്പ് വരണം ഒത്തിരി സ്നേഹം മാത്രം അങ്കിൾ. ഞങ്ങളുടെ ഇപ്പോഴത്തെയും യഥാർത്ഥ ഹീറോ എന്ന അടിക്കുറിപ്പിനൊപ്പമാണ് മധുവിന് ഒപ്പമുള്ള വീഡിയോ മഞ്ജു പങ്കുവെച്ചിട്ടുള്ളത്. വീഡിയോയിൽ മകൾ ദയ തന്റെ അപ്പൂപ്പനെ പോലെ മധുവിനെ കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്ന ചിത്രങ്ങളും

കാണാം. നീണ്ട ഇടവേളക്കുശേഷം എത്തിയ മധുവിന്റെ ചിത്രങ്ങൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.  ഒപ്പം മഞ്ജുവിനോട് വിശേഷങ്ങൾ തിരക്കാനും ആരാധകർ മറന്നിട്ടില്ല. സത്യവും മിഥ്യയും’ എന്ന സീരിയലിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ചെയ്ത ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ തുടങ്ങിയ പരമ്പരകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മഴവിൽ മനോരമയിലെ ‘തട്ടീം മുട്ടീം’ എന്ന പരമ്പരയാണ് മഞ്ജുവിനെ പ്രേക്ഷകർക്കിടയിൽ ഏറെ ജനപ്രിയയാക്കിയത്.