Take a fresh look at your lifestyle.

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറിന് ഇന്ന് 45.!! ക്രേസി ഫ്രണ്ടിന് പിറന്നാൾ ആശംസകളുമായി ചാക്കോച്ചനും പിഷാരടിയും.!! | Manju Warrier Birthday Special Celebration Viral

412

Manju Warrier Birthday Special Celebration Viral : താരങ്ങൾ തമ്മിലുള്ള സൗഹൃദവും അവരൊന്നിച്ചുള്ള ചിത്രങ്ങളുമൊക്കെ കാണാൻ ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ്. അതുകൊണ്ടു തന്നെ പ്രിയപ്പെട്ട താരങ്ങൾ പങ്കെടുക്കുന്ന ചിത്രങ്ങൾ ആരാധകർ കയ്യും നീട്ടി സ്വീകരിക്കുകയും ചെയ്യും. അത്തരത്തിൽ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ.

അയലത്തെ പെൺകുട്ടിയായി വന്ന് മലയാള സിനിമയെ കീഴടക്കിയ താരം പിന്നീട് ആറാം തമ്പുരാനിലെ ഉണ്ണിമായായും കന്മദത്തിലെ ഭാനുവായും, പ്രണയവര്‍ണങ്ങളിലെ ആരതിയായും, സമ്മര്‍ ഇന്‍ ബത്ലഹേമിലെ അഭിരാമിയായും, കണ്ണെഴുതി പൊട്ടും തൊട്ടിലെ ഭദ്രയായും, പത്രത്തിലെ ദേവിക ശേഖറായും ഒക്കെ വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അരങ്ങു വാഴുന്ന ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് 45ാം പിറന്നാള്‍. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകരുള്ള താരത്തിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരും രംഗത്ത് എത്തിക്കഴിഞ്ഞു.

ഇപ്പോഴിതാ പ്രിയ സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് രംഗത്ത് എത്തിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. ‘Stay Happy and the crazy kool person that you are. Had much more crazier pics ,but posting this one for now’ എപ്പോഴും സന്തോഷത്തോടെ ഇരിക്കുക. വേറെ നല്ല രസകരമായ ചിത്രങ്ങൾ ഉണ്ടെങ്കിലും തൽക്കാലത്തേക്ക് ഈ ചിത്രമാണ് പോസ്റ്റ് ചെയുന്നത്. എന്ന അടിക്കുറിപ്പിനൊപ്പമാണ് മഞ്ജുവിനൊപ്പമുളള ക്യൂട്ട് ചിത്രം കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ചത്.

സൗഹൃദം സുന്ദരം എന്ന അടിക്കുറിപ്പിനൊപ്പമാണ് രമേശ് പിഷാരടിയുടെ ആശംസ. സ്‌നേഹത്തിന്റേയും സാഹസികതയും നിറഞ്ഞ സുഹൃത്തിന് മറ്റൊരു വര്‍ഷം കൂടി ആശംസിക്കുന്നു. ചുംക എന്ന വൈറൽ സോങ്ങിനൊപ്പം ഇരുവരും ഒന്നിച്ചുള്ള യൂറോപ്യൻ ട്രിപ്പിലെ രസകരമായ ചിത്രങ്ങളും ആഡ് ചെയ്തിട്ടുണ്ട്. വീഡിയോയ്ക്ക് താഴെ പിഷ്ക്കോ എന്ന കമന്റും മഞ്ജു നൽകിയിട്ടുണ്ട്. ഒപ്പം നിരവധി താരങ്ങളും ആരാധകരും കമന്റ്‌ബോക്‌സില്‍ മഞ്ജുവിന് പിറന്നാള്‍ ആശംസിച്ച് എത്തിയിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും കുഞ്ചാക്കോ ബോബനും പിഷാരടിയും ഒക്കെ.