Take a fresh look at your lifestyle.

മക്കളെ അസൂയപ്പെട്ടിട്ടു ഒരു കാര്യവുമില്ല പ്രായം പുറകിലോട്ട്.!! ലേഡി സൂപ്പർസ്റ്റാറിന്റെ പുത്തൻ ചിത്രങ്ങൾ വൈറൽ.!! | Manju Warrier Onam Pics Viral

746

Manju Warrier Onam Pics Viral: മലയാളി പ്രേക്ഷകരെല്ലാം നിറഞ്ഞ മനസ്സോടെ ഹൃദയത്തിൽ സൂക്ഷിക്കുന്ന മലയാള സിനിമ താരമാണ് മഞ്ജു വാര്യർ. ഒരു നീണ്ട ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന താരം ഇപ്പോൾ ലൊക്കേഷനുകളിൽ നിന്ന് ലൊക്കേഷനുകളിലേക്ക് യാത്ര ചെയ്ത് കൊണ്ടിരിക്കുന്ന ഒരു തിരക്കുള്ള അഭിനേതാവാണ്.ഇടക്ക് വെച്ച് നഷ്ടമായ തന്റെ കരിയർ തിരിച്ചു പിടിക്കുന്ന സന്തോഷത്തിലും ആവേശത്തിലും ഒക്കെയാണ് താരമിപ്പോൾ.ഓരോ ദിവസം കഴിയും തോറും താരത്തിന്റെ ലുക്കിലും

മാറ്റങ്ങൾ ഉണ്ടാകുന്നതായി നമുക്ക് കാണാം.പണ്ടത്തെത്തിലും ചെറുപ്പവും സൗന്ദര്യവും ഇരട്ടിയാണ് ഇപ്പോൾ മഞ്ജുവിനുള്ളത്.ഓണത്തോടനുബന്ധിച്ചു താരം പങ്ക് വെച്ച ഒരു റീൽ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.വെള്ള ഡ്രസ്സിൽ അതി സുന്ദരിയായി കാണുന്ന മഞ്ജുവിനെ കണ്ട് അത്ഭുതപ്പെട്ട് പോകുകയാണ് ആരാധകർ.ഒരു കൊച്ചു പെൺകുട്ടിയെപ്പോലെ സുന്ദരിയും ഊർജ്ജസ്വലായുമായി ഇരിക്കുന്ന മഞ്ജു മലയാളികൾക്കെന്നും അഭിമാനമാണ്.സിനിമയിൽ ഇല്ലാതിരുന്നപ്പോഴും മഞ്ജുവിനെ ഓർക്കുക്കയും സ്നേഹിക്കുകയും ചെയ്തവരാണ് മലയാളി പ്രേക്ഷകർ. തിരിച്ചു വന്നപ്പോഴും അതെ സ്നേഹമാണ്

ആരാധകരിൽ നിന്നും മഞ്ജുവിന് ലഭിച്ചതും.മലയാളികൾ സ്നേഹത്തോടെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന മഞ്ജു തമിഴിലും തന്റെ അഭിനയമികവ് കാഴ്ച വെച്ച് കഴിഞ്ഞു. ധനുഷ് ചിത്രമായ അസുരനിലും അജിത് ചിത്രമായ. തുനിവിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് വന്ന താരം ഇപ്പോൾ പുതിയ തമിഴ് സിനിമയുടെ ഷൂട്ടിങിലാണ്. മിസ്റ്റർ എക്സ് എന്ന ആര്യ നായകനാകുന്ന ചിത്രമാണ് താരത്തിന്റെ പുതിയ

തമിഴ് ചിത്രം.സോഷ്യൽ മീഡിയയിൽ താരം ഇടുന്ന പോസ്റ്റുകൾ എല്ലാം വേഗം തന്നെ വൈറൽ ആകാറുണ്ട്. പ്രത്യേകിച്ച് പുതിയ പുതിയ ലുക്കിൽ ഇടുന്ന ചിത്രങ്ങൾ. ഓരോ തവണയും പുതിയ ലുക്കിൽ ആയിരിക്കും ചിത്രങ്ങൾ ഏറ്റവുമൊടുവിൽ നാടൻ പെൺകുട്ടിയയാണ് താരത്തെ റീലിൽ കാണാൻ കഴിയുന്നത്.ഈ കുട്ടിയുടെ കോളേജിൽ ഓണം സെലിബ്രേഷൻ ആയിരുന്നോ എന്നും ഇതിനു സമാനമായും കമെന്റുകൾ.