Take a fresh look at your lifestyle.

കല്യാണി ഓപ്പറേഷൻ വാർഡിലേക്ക്.!! കല്യാണിയെ കാണാൻ അയാൾ എത്തുന്നു.!! | Maunaragam Today Episode Nov 18

19

Maunaragam Today Episode Nov 18 : മൗനരാഗം സീരിയൽ ആരാധകർ കാത്തിരുന്ന എപ്പിസോഡാണ് ഇന്നത്തെ എപ്പിസോഡിൽ നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കുഞ്ഞിനെ പിരിഞ്ഞു നിൽക്കേണ്ടതിൻ്റെ വേദനയോടെ കല്യാണി വീട്ടിൽ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെടുന്നതായിരുന്നു. ഉടൻ തന്നെ ദീപ
മകൾക്ക് ശബ്ദം കിട്ടാൻ പൂജയുംപാടുകൾക്കുമായി അമ്പലത്തിലേക്ക് പോയപ്പോഴാണ്, പ്രകാശൻ പൂജാരിയോട് പറയുന്നത് കേൾക്കുന്നത്. അവൾക്ക് ശബ്ദം കിട്ടാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ വന്ന് ശയനപ്രദക്ഷിണം നടത്തിയതെന്ന്. ഇത് കേട്ട് ദീപഞെട്ടുകയാണ്. ദീപയെ കണ്ടതും, പ്രകാശനും മുങ്ങയും

മകളെ ഓപ്പറേഷന് വേണ്ടി കൊണ്ടുപോയോ എന്നും, ശബ്ദം കിട്ടാൻ പ്രാർത്ഥിക്കാൻ വന്നതായിരിക്കുമല്ലേയെന്നും, എന്നാൽ അവൾക്ക് ഒരിക്കലും ശബ്ദം കിട്ടാൻ പോകുന്നില്ലെന്നും പ്രകാശൻ അമ്പലത്തിൽ നിന്ന് പറഞ്ഞപ്പോൾ, ഉള്ളിൽ വേദന ഒതുക്കി ദീപ അവൾ സംസാരിക്കുമെന്നും, അവൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നില്ലെങ്കിലും ഇത്തരം കാര്യങ്ങൾ ചെയ്യാതിരുന്നു കൂടെയെന്നും പറയുകയാണ് ദീപ. പിന്നീട് ദീപ കല്യാണിയ്ക്ക് വേണ്ടി പൂജകൾ ചെയ്യുകയായിരുന്നു. കല്യാണിയും കിരണും ആശുപത്രിയിലെത്തിയപ്പോൾ അവിടെ ആദർശും നയനയും അവരെ കാത്തു നിൽക്കുകയായിരുന്നു.

കല്യാണിക്ക് അവരെ കണ്ടതും സന്തോഷമായി. അപ്പോഴേയ്ക്കും ഡോക്ടറെ കാണാനായി കല്യാണിയെ റൂമിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും കല്യാണി ഓപ്പറേഷന് വേണ്ടി തയ്യാറാവുകയായിരുന്നു.പുറത്ത് നിന്ന് കിരൺ വളരെ ടെൻഷനടിച്ച് നിൽക്കുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ വരുന്നത്. മകൻ്റെ ടെൻഷൻ കണ്ട് ചന്ദ്രസേനനും കിരണിനെ സമാധാനിപ്പിക്കുകയാണ്. കല്യാണിയെ ഓപ്പറേഷന് കൊണ്ടു പോയാൽ ങ്ങളൊക്കെ നിൻ്റെ കൂടെയില്ലേയെന്നും, കൂടാതെ നീ കല്യാണിയെ 3 വർഷം സംസാരിക്കാത്ത അവസ്ഥയിലല്ലേ കണ്ടതെന്നും, ഇനിയുള്ള കാലം കല്യാണി സംസാരിച്ചുകൊണ്ടാണ് നിൻ്റെ കൂടെ നിൽക്കാൻ പോവുന്നതെന്ന് പറയുകയാണ് ആദർശ്. സരയു രാഹുലിനോട് കല്യാണി ആശുപത്രിയിൽ പോയതിനു ശേഷം എങ്ങനെയെങ്കിലും അച്ഛൻ അവൾ സംസാരിക്കാതിരിക്കാൻ എന്തെങ്കിലും ചെയ്യണമെന്ന്

പറയുന്നുണ്ട്. ആശുപത്രിയിൽ കല്യാണിയെ ഓപ്പറേഷൻ തിയേറ്ററിൽ കൊണ്ടുപോവാൻ വേണ്ടി വരുമ്പോൾ എല്ലാവരും കല്യാണിയെ ആശംസകൾ അറിയിച്ച് ഓപ്പറേഷനു വേണ്ടി അയക്കുകയാണ്. അതിനു ശേഷം കിരൺ ആകെ ടെൻഷനടിച്ച് നിൽക്കുകയാണ്. അപ്പോഴാണ് ആദർശ് പയസ് ഡോക്ടറിനെ കുറിച്ച് പറയുന്നത്. അദ്ദേഹം ചെയ്ത ഒരു കാര്യവും ഇതുവരെ വിജയിക്കാതിരുന്നിട്ടില്ലെന്നും, അതിനാൽ കല്യാണിയുടെ കാര്യത്തിൽ ഭയക്കേണ്ടതില്ലെന്നും കിരണിനോട് പറയുകയാണ്. അപ്പോഴാണ് ആശുപത്രി മുറ്റത്ത് ഒരു കാർ വന്ന് നിൽക്കുന്നത്. കാറിൽ നിന്നും പയസ് ഡോക്ടർ ഇറങ്ങുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.