Take a fresh look at your lifestyle.

വിവാഹം ഉറപ്പിച്ചശേഷം ആദ്യ ആഘോഷം.!! തട്ടും മുട്ടും താളം പാർട്ടിയിൽ മീരയും ശ്രീജുവും.!! | Meera Nandhan Party With Fiance Sreeju And Friends Viral Video

22

Meera Nandhan Party With Fiance Sreeju And Friends Viral Video : ഗായികയും അവതാരികയും സിനിമാനടിയും ഒക്കെയായി അറിയപ്പെടുന്ന മീരാനന്ദന്റെ വിശേഷങ്ങൾ ആണ് ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഈയിടെ എൻഗേജ്മെന്റ് കഴിഞ്ഞ മീരാനന്ദൻ വരൻ ശ്രീജുവുമായി ദുബായിലെ ഒരു ഫാമിലി പാർട്ടിയിൽ അടിച്ചുപൊളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മലയാളം നടിയെന്ന നിലയിൽ മലയാളികൾക്ക് സുപരിചിതയായ ഇപ്പോൾ ദുബായിൽ Rj ആയി തന്റെ മികച്ച കരിയർ മുന്നോട്ടു കൊണ്ടുപോകുന്നു.

ഈയിടെയാണ് മീരാനന്ദിനും ശ്രീജുമായുള്ള എൻഗേജ്മെന്റ് സെറിമണി കഴിഞ്ഞത്. കാവ്യ മാധവൻ, സൃന്ദ, ആൻ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോസും വീഡിയോസും തന്റെ ഇൻസ്റ്റഗ്രാമിലൂടെ മീരാനന്ദൻ പങ്കുവെച്ചിരുന്നു. നടി പാർവതി അടക്കമുള്ള പ്രേക്ഷകരുടെയും ആരാധകരുടെയും മുഴുവൻ ഊഷ്മളമായ കമന്റ്സും സ്നേഹവും ഈ പോസ്റ്റുകൾക്കടിയിൽ കാണാം. ദുബായിയിൽ ജോലി ചെയ്യുന്ന മീരാനന്ദൻ മാട്രിമോണി സൈറ്റിലൂടെയാണ് ശ്രീജുവിനെ കാണുന്നത്. ഫോട്ടോയ്ക്കടിയിലെ ക്യാപ്ഷൻ ഇങ്ങനെയാണ്: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട്, ലണ്ടനിൽ നിന്ന് ശ്രീജു ദുബായിലേക്ക് വന്നു. ബന്ധുക്കളുടെ മുഴുവൻ അനുഗ്രഹത്തോടെ ഇന്നിതാ ഈ ലവ് സ്റ്റോറി തുടങ്ങുന്നു. എന്നായിരുന്നു.

ഒരു ഫെതറി സ്കേർട്ട് ധരിച്ച് മീരാനന്ദനും ഒരു കാഷ്വൽ വെയർ ധരിച്ച് ശ്രീജുവും മറ്റു ബന്ധുക്കാരും അടങ്ങുന്നതാണ് വീഡിയോ. എല്ലാവരും ഡാൻസ് കളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്ന വീഡിയോയ്ക്ക് ചേരുന്ന പാട്ടും ബാക്ക്ഗ്രൗണ്ടിലുണ്ട്. മീര തന്റെ കരിയർ ആരംഭിക്കുന്നത് അവതാരക എന്ന നിലയിലായിരുന്നു. പിന്നീട് ദിലീപ് നായകനായ ‘മുല്ല’ എന്ന സിനിമയിലെ നായിക വേഷം ചെയ്താണ് മീരാനന്ദൻ സിനിമയിലേക്ക് പ്രവേശിച്ചത്.

ആദ്യ സിനിമയിൽ തന്നെ ഒരു വലിയ പ്രഭാവം തീർക്കാൻ മീരനന്ദിന് സാധിച്ചു. പിന്നീട് അപ്പോത്തിക്കിരി, എൽസമ്മ എന്ന പെൺകുട്ടി, പുതിയ മുഖം തുടങ്ങിയ മലയാളത്തിലെ പ്രസിദ്ധമായ ഒരുപാട് സിനിമകളിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നു. മലയാളി പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട നടിയായി ഉയർന്ന താരം പിന്നീട് മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കുവിലും കന്നഡയിലും എന്നു വേണ്ട തെന്നിന്ത്യൻ സിനിമകളിൽ അവസരങ്ങൾ സ്വന്തമാക്കി. തമിഴിൽ ‘വാല്മീകി’, തെലുങ്കുവിൽ ‘ജയ് ബോലോ’, കന്നടയിൽ ‘കാരോട്പതി’ തുടങ്ങിയ സിനിമകളിലൂടെ സൗത്ത് ഇന്ത്യൻ നടി എന്ന നിലയിലേക്ക് വളർന്നു. ഇപ്പോൾ ഏറ്റവും പുതിയ ചലച്ചിത്രമായി പുറത്തുവന്നിട്ടുള്ള സിനിമ ‘എന്നാലും എന്റെ അളിയാ’ എന്ന മലയാളം സിനിമയാണ്.