കുഞ്ഞു വാവയെ കൈയിലെടുത്ത് നവ്യയുടെ ഡാൻസ്.!! ഭാവിയിലെ കുട്ടി നർത്തകി ആരെന്ന് മനസ്സിലായോ ?.!! | Navya Nair With Uthara Unni Baby
Navya Nair With Uthara Unni Baby: മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നവ്യാനായർ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരം സിനിമ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും ഡാൻസ് ഷോകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും പ്രേക്ഷകർക്കും മുൻപിൽ എത്താറുണ്ട്. ഇപ്പോൾ താരത്തിന്റെതായി വൈറൽ ആകുന്നത് പുതിയൊരു വീഡിയോ ദൃശ്യങ്ങളാണ്. നവ്യാനായരുടെ സ്വന്തം ഡാൻസ് സ്റ്റുഡിയോ ആയ മാധങ്കി ഫെസ്റ്റ് നടത്തിയിരിക്കുകയാണ്.
ഇപ്പോൾ ശ്രദ്ധേയമാകുന്നത് അതിന്റെ ബാക്ക് സ്റ്റേജിൽ നിന്നും ഉള്ള വിശേഷങ്ങൾ തന്നെയാണ്. പ്രമുഖ നടി ഊർമ്മിള ഉണ്ണിയുടെ മകൾ ആയ ഉത്തര ഉണ്ണിയെ എടുത്ത് കളിപ്പിക്കുന്നതും താലോലിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങൾക്കകം തന്നെ വൈറലായി മാറുകയും ചെയ്തു. തന്റെ വിവാഹത്തിനുശേഷം താരം ഡാൻസ് സിനിമ എന്നീ മേഖലകളിൽ നിന്നും മാറിനിന്നെങ്കിലും താരം വീണ്ടും സിനിമയിലേക്ക് എത്തി തന്റെ തിരിച്ചുവരവ് അറിയിച്ചിരുന്നു.
ഇപ്പോൾ നവ്യ തനിക്ക് ഏറ്റവും പ്രിയപ്പെട്ട നൃത്ത കലയിലും സജീവമായി മാറിയിരിക്കുകയാണ്. നവ്യ തന്നെ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ വിശേഷങ്ങളും യാത്രകളും മറ്റു ചിത്രങ്ങളും വീഡിയോസും എല്ലാം ആരാധകരിലേക്ക് പങ്കുവെച്ച് എത്താറുണ്ട്. കുഞ്ഞിനെ എടുത്ത് അങ്ങോട്ടുമിങ്ങോട്ടും താലോലിക്കുകയാണ് നവ്യ വീഡിയോയിൽ, താലോലിച്ചു താലോലിച്ചു കുഞ്ഞു കരയാതിരുന്നാൽ മതിയെന്ന് ഉത്തര പറയുന്നത് കേൾക്കാം.
നവ്യയുടെ കയ്യിൽ കിടന്ന് കുഞ്ഞ് ചിരിക്കുന്നതും കാണാം. ഫൺ കഫെ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. നിരവധി ലൈക്കുകളും കമന്റുകളും ആണ് ഈ വീഡിയോയ്ക്ക് ഇതിനോടകം ലഭിച്ചിട്ടുള്ളത്. മുൻപ് നവ്യക്കെതിരെ വന്ന വിമർശനങ്ങൾക്ക് ഡാൻസ് വീഡിയോയിലൂടെ തന്നെ താരം പ്രതികരണം നടത്തിയത് ശ്രദ്ധേയമായിരുന്നു. താരത്തിന്റെ ഈ പ്രതികരണ ശൈലിയോട് വളരെ പോസിറ്റീവ് ആയി താരത്തിന്റെ ആരാധകരും പ്രതികരിച്ചു.