കുഞ്ഞു മുരുകന്മാരായി ഉലകും ഉയിരും.!! പിറന്നാൾ സമ്മാനം നൽകിയ ആരാധകരെ ചേർത്ത് പിടിച്ചു നയൻസും വിഘ്‌നേഷും.!! | Nayanthara And Wikki Babies Digital Painting
Nayanthara And Wikki Babies Digital Painting: താരദമ്പതികളായ നയൻതാരയുടെയും വിഘ്‌നേഷിന്റെയും വിശേഷങ്ങൾ അറിയാൻ എല്ലാവർക്കും ഇഷ്ടമാണ്. സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർ താരം നയൻതാരയുടെയും തമിഴിലെ സൂപ്പർ ഹിറ്റ് ഫിലിം മെയ്ക്കർ വിഘ്‌നേഷിന്റെയും പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയ ഏറെ ആഘോഷമാക്കിയിരുന്നു. ഏറെ നാളുകൾ പ്രണയിച്ച ശേഷമാണു ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചത്. തങ്ങളുടെ വിശേഷങ്ങളെല്ലാം വിഘ്‌നേഷ് സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്ക് വെയ്ക്കുമ്പോഴാണ് ആരാധകർ അറിഞ്ഞിരുന്നത്. പ്രണയിക്കുന്ന കാലത്തും ഒരുമിച്ച് ഒരുപാട് യാത്ര ചെയ്യുന്ന പതിവ് ഇരുവർക്കും ഉണ്ടായിരുന്നു. വിവാഹ ശേഷവും ആ ശീലം മാറിയിട്ടില്ല.ഈയടുത്താണ്
നയൻതാര ഒരു ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയത്. സാധാരണ ഗതിയിൽ അഭിമുഖങ്ങൾ പോലും അധികം കൊടുക്കാത്ത താരം ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്തതോടെ ആരാധകരും ഏറെ സന്തോഷിച്ചു.ഇപ്പോൾ ഇരട്ടി സന്തോഷത്തിലാണ് ഇരുവരും മറ്റൊന്നുമല്ല തങ്ങളുടെ മക്കളുടെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ് ഇരുവരും.ഉയിർ, ഉലകം എന്നാണ് കുഞ്ഞുങ്ങൾക്ക് താരങ്ങൾ നൽകിയിരിക്കുന്ന പേര്.ഇരട്ടകുട്ടികളാണ് ഇവർക്ക്. കുഞ്ഞുങ്ങളെ നോക്കുന്ന തിരക്കുകൾക്കിടയിലും സിനിമയിൽ
സജീവമാണ് ഇരു താരങ്ങളും.മലേഷ്യയിൽ വെച്ചാണ് ഇരുവരും കുഞ്ഞുങ്ങളുടെ പിറന്നാൾ ആഘോഷിച്ചത്. പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ എല്ലാം ഇരുവരുടെയും ഇൻസ്റ്റഗ്രാം പേജിൽ താരങ്ങൾ പങ്ക് വെക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉയിരിനും ഉലകത്തിനും ആരാധകർ കൊടുത്ത പിറന്നാൾ സമ്മാനം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.മുരുകന്റെ വേഷത്തിൽ രണ്ട് കുഞ്ഞുങ്ങളും നിൽക്കുന്ന ഡിജിറ്റൽ
പെയിന്റ് ആണ് സമ്മാനമായി നൽകിയത്. ചിത്രം കണ്ടതോടെ ഒരുപാട് സന്തോഷിച്ച നയൻതാര ആരാധികയെ വീട്ടിലേക്ക് ക്ഷണിക്കുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.ഐ പ്രിന്റ് ക്യാൻവാസാർട്ട് എന്ന പേജിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.