നീ എൻ്റെ നിധി.!!പ്രിയതമയ്ക്ക് പ്രണയത്തിൽ പൊതിഞ്ഞ പിറന്നാൾ ആശംസകളുമായി പ്രസന്ന.!! | Prasana Celebrated to Sneha’s Birthday Viral
Prasana Celebrated to Sneha’s Birthday Viral: തമിഴ് സിനിമാ പ്രേക്ഷകരുടെ ഇഷ്ടതാരദമ്പതികളാണ് പ്രസന്നയും സ്നേഹയും. തമിഴ്, കന്നട, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലെല്ലാം അഭിനയിച്ച താരമാണ് സ്നേഹ. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് സ്നേഹ പ്രസന്നയുമായി പ്രണയത്തിലാവുന്നതും, 2012-ൽ വിവാഹിതരാവുന്നതും. ഇവർക്ക് രണ്ട് മക്കളാണുള്ളത്. വിവാഹ ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് സ്നേഹ. രണ്ടാം വരവിലും മലയാളത്തിൽ മമ്മൂട്ടിയുടെ ‘ഗ്രേറ്റ് ഫാദറിൽ ‘ താരം അഭിനയിച്ചിരുന്നു. താരത്തിൻ്റെ പ്രിയതമനായ പ്രസന്ന മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു ബ്രദേഴ്സ്. അഭിലാഷ് ജോഷി സംവിധാനം ചെയ്ത
ദുൽഖർ സൽമാൻ ചിത്രമായ ‘കിംങ്ങ് ഓഫ് കൊത്തയിൽ’ പോലീസ് വേഷത്തിലാണ് പ്രിതാരം പ്രസന്ന എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ താരങ്ങളാണ് സ്നേഹയും പ്രസന്നയും. പ്രിയ താരങ്ങൾ പങ്കു വയ്ക്കുന്ന ഓരോ വീഡിയോയും, പോസ്റ്റുകളും ആരാധകർ നിമിഷ നേരം കൊണ്ടാണ് വൈറലാക്കി മാറ്റുന്നത്. മക്കളുടെ പിറന്നാൾ വിശേഷങ്ങളും, സിനിമാ വിശേഷങ്ങളുമൊക്കെ താരങ്ങൾ രണ്ടു പേരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻ്റെ
പ്രിയതമയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് പ്രസന്ന താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റാണ് വൈറലായി മാറുന്നത്. ‘ഹാപ്പി ബർത്ത്ഡേ കണ്ണമ്മാ, നീ എൻ്റെ ജീവിതത്തിലെ നിധിയാണ്. ഇനിയും സുന്ദരമായ നിരവധി ഫോട്ടോകളും, അതിലേറെ ഓർമകളും നിനക്കൊപ്പം കലക്ട് ചെയ്യണം.’
എന്നാണ് താരം വീഡിയോയ്ക്ക് താഴെ നൽകിയിരിക്കുന്ന ക്യാപ്ഷൻ. സ്നേഹയുമൊരുമിച്ചുള്ള സുന്ദരമായ നിമിഷങ്ങളുടെ വീഡിയോയാണ് താരം പിറന്നാൾ ആശംസകളുടെ കൂടെ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ ‘ലൗവു ഡാഡ’ എന്ന കമൻറുമായി സ്നേഹ എത്തുകയും ചെയ്തു. നിരവധി സെലിബ്രെറ്റികളും, ആരാധകരുമാണ് താരത്തിൻ്റെ പോസ്റ്റിന് സ്നേഹയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്.