‘ലണ്ടനോ, പാരീസോ, കടവന്ത്രയോ തൃപ്പൂണിത്തുറയോ ആകട്ടെ, പാര്‍ട്ടിയുടെ ജീവന്‍ നിങ്ങളാണ് ‘.!! പിഷുവിന് പിറന്നാൾ പണി ഒപ്പിച്ച് മഞ്ജു ചേച്ചി.!! | Ramesh Pisharody Birthday Celebration Viral
Ramesh Pisharody Birthday Celebration Viral: മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് രമേഷ് പിഷാരടി, മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ. വളരെ നല്ല സുഹൃത്തുക്കളായ ഇവർ പങ്കുവയ്ക്കുന്ന ഓരോ വാർത്തകളും സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സുഹൃത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മഞ്ജുവാര്യർ. 42-ാം പിറന്നാൾ ആഘോഷിക്കുന്ന രമേഷ് പിഷാരടിക്ക് ആശംസകൾ ഒരു വീഡിയോ വഴിയാണ് താരം അറിയിച്ചിരിക്കുന്നത്.
പാരീസ് യാത്രയിൽ ഉണ്ടായ രസകരമായ യാത്രയിൽ നിറം എന്ന സിനിമയിലെ ‘ശുക്രിയ’ പാട്ടിന് താളം പിടിക്കുകയായിരുന്നു താരങ്ങൾ. ‘പാരീസാണോ ലണ്ടനാണോ, അതോ കടവന്ത്രയോ ത്രിപുണിത്തുറയോ, എല്ലായിടത്തും എവിടെയും പാർട്ടിയുടെ ജീവൻ നിങ്ങളാണ് ‘മഞ്ജു വാര്യർ പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. മനോഹരമായ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ടെലിവിഷൻ പരിപാടികളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച താരമാണ് രമേഷ് പിഷാരടി.
ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപായിലൂടെയായിരുന്നു താരം ജനപ്രിയനായി മാറിയത്. ആദ്യം മിമിക്രിവേദികളിൽ സജീവമായ താരം പിന്നീട് ചാനൽ പരിപാടികളിൽ സജീവമാവുകയായിരുന്നു. പിന്നാലെ സിനിമയിൽ നടനായും സജീവമായി. സഹനടനായാണ് കൂടുതൽ അഭിനയിച്ചതെങ്കിലും പ്രേക്ഷകരുടെ പ്രിയങ്കരനായ കഥാപാത്രമായി അവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. അഭിനയത്തിന് പുറമെ ഗാനഗന്ധർവ്വൻ, പഞ്ചവർണ്ണ തത്ത തുടങ്ങിയ രണ്ട് സിനിമകൾ സംവിധാനം ചെയ്ത് താരം സംവിധാനമേഖലയിലും കാലെടുത്തു വച്ചു.
പ്രേക്ഷകരുടെ പ്രിയതാരത്തിൻ്റെ സിനിമ പ്രേക്ഷകർ കൈ നീട്ടി സ്വീകരിക്കുകയും ചെയ്തു. എന്നാൽ ഇന്ന് നാൽപ്പത്തിരണ്ടാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് ഉറ്റ സുഹൃത്ത് മഞ്ജു വാര്യർ എത്തിയതിന് പിന്നാലെ നിരവധി പേരാണ് ആശംസകൾ അറിയിച്ചു എത്തിയിരിക്കുന്നത്. പ്രിയ സുഹൃത്ത് കുഞ്ചാക്കോ ബോബൻ രാത്രി തന്നെ പിഷുവിന് ആശംസകൾ അറിയിച്ച് എത്തിയിരുന്നു.