Take a fresh look at your lifestyle.

നെഞ്ച് നീറുന്ന വേദനയിൽ ബാലൻ ആ തീരുമാനം എടുക്കുന്നു.!! അനിയത്തിയുടെ അവസ്ഥ ആലോചിച്ച് കണ്ണീരോടെ അപ്പുവും.!! |Santhwanam Today Oct 12 Episode

1,816

Santhwanam Today Oct 12 Episode: സീരിയൽ ആരാധകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സാന്ത്വനത്തിൽ നടക്കുന്നത് അത്ര രസകരമായ സംഭവങ്ങളല്ല. ലക്ഷ്മി അമ്മ മരിച്ചതിനു ശേഷം കട പഴയ രീതിയിലേക്ക് തിരികെ കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് ബാലനും അനിയന്മാരും.എന്നാൽ ഒന്നിന് പിറകെ ഒന്നായി ഓരോ വിഷമങ്ങളാണ് ഉണ്ടാവുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഇലക്ട്രീഷ്യനായ ഉത്തമൻ പറഞ്ഞത് കട മൊത്തം പൊളിച്ച് പണിയണമെന്നാണ്. ഇത് കേട്ട ബാലൻ നാട്ടിലെ പ്രമുഖ എഞ്ചിനീയറോട് കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. അദ്ദേഹം പറയുന്നത് പുറത്ത് നിന്ന് നോക്കുമ്പോൾ

ഒന്നും തോന്നുന്നില്ലെങ്കിലും, കട പൊളിഞ്ഞ് പുതിയ ബിൽഡിംങ്ങ് ഉണ്ടാക്കുന്നതാണ് നല്ലതെന്നാണ്. എന്നാൽ എഞ്ചിനീയർ കൂടി അങ്ങനെ പറഞ്ഞതോടെ ആകെ വിഷമത്തിലാണ് ബാലൻ. ഉടൻ തന്നെ കടയിൽ പോയി വേദനയോടെ കരഞ്ഞുകൊണ്ട് പലതും ആലോചിക്കുകയാണ്. അപ്പോഴാണ് ഹരിയും ശിവനും വീട്ടിലേക്ക് വരുന്നത്. ഹരി റൂമിലേക്ക് പോയപ്പോൾ വിഷമിച്ചു നിൽക്കുകയാണ് അപ്പു. എന്തു പറ്റിയെന്ന് ഹരി ചോദിച്ചപ്പോൾ, മമ്മി വന്ന കാര്യവും,സ്വർണ്ണം തിരികെ തന്നതൊക്കെ അപ്പു പറഞ്ഞു. കൂടാതെ അമ്മു ബാംഗ്ലൂരിൽ മയക്കുമരുന്നിന് അടിമപ്പെട്ട് ജീവിക്കുകയാണെന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു അപ്പു.

ഇത് കേട്ട ഹരി അപ്പുവിനെ ആശ്വസിപ്പിക്കുകയും, നിൻ്റെ ഡാഡിയോടുളള വെറുപ്പ് അമ്മുവിനോട് കാണിക്കില്ലെന്നും, നിൻ്റെ അനുജത്തി എൻ്റെയും അനുജത്തിയാണെന്നും, അവളെ നമുക്ക് തിരിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ് ഹരി. പിന്നീട് ഹരിയും ശിവനും ഉമ്മറത്ത് ഇരുന്നപ്പോഴാണ് ബാലേട്ടൻ കയറി വരുന്നത്. വളരെ വിഷമത്തിലായിരുന്ന ബാലേട്ടൻ വന്ന ഉടനെ അകപോവുകയാണ്. അപ്പോഴാണ് ദേവി വരുന്നത്. ബാലേട്ടന് എന്തോ വലിയ വിഷമമുണ്ടെന്നും, കട

പൊളിച്ചുപണിയാൻ പറഞ്ഞത് ബാലേട്ടനെ കൂടുതൽ വിഷമത്തിലാക്കി എന്നാണ് തോന്നുന്നതെന്ന് പറയുകയാണ് ശിവൻ. പിന്നീട് എല്ലാവരും കിടക്കാൻ പോയപ്പോൾ എങ്ങനെ കട പുതുക്കി പണിയും എന്ന ചിന്ത തന്നെയായിരുന്നു എല്ലാവരുടെ മനസിലും. അപ്പോൾ ശിവൻ അഞ്ജുവിനോട് പറയുകയാണ്. നമ്മുടെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ കൃഷ്ണന സ്റ്റോർസ് പുതുക്കി പണിയണമെന്ന് പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവനാക്കുന്നത് .