Take a fresh look at your lifestyle.

ഈ അമ്മാമയും അപ്പാപ്പനും കൊള്ളാമല്ലോ .!! 50-ാം വിവാഹ വാർഷികത്തിൽ വിവാഹ വാർഷികത്തിൽ മക്കളെ സാക്ഷിയാക്കി വീണ്ടും വിവാഹം; |Save The Date 5oth Wedding Anniversary Viral

242

Save The Date 5oth Wedding Anniversary Viral : വിവാഹ സങ്കൽപ്പങ്ങൾ ഒരു പാട് മാറ്റങ്ങൾ വന്ന കാലം ആണ് ഇത്. പുതിയ തലമുറയിലെ ആൾക്കാർ സേവ് ദി ഡേറ്റ് എന്ന പുതിയ ഐഡിയ കൊണ്ടുവന്നു. അതോടെ കുറേ കോപ്രായങ്ങളും, കാട്ടിക്കൂട്ടലുകളുമായി പുതിയ തലമുറ എന്തൊക്കെയോ ചെയ്തു കൂട്ടുന്ന കാഴ്ചകൾ സമൂഹ മാധ്യമങ്ങളിൽ നമ്മൾ ഒരുപ്പാട് കണ്ടിട്ടുമുള്ളതാണ്.എന്നാൽ ഇതിൽനിന്നും വളരെ വ്യത്യസ്തമായ ഒരു സേവ് ദി ഡേറ്റ് വീഡിയോ ആണ് ഇപ്പോൾ ജനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിനുമുൻപ് ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടുണ്ടാവും എന്നുതന്നെ സംശയമാണ്. അത്രക്കും വെറൈറ്റി ആയ ഐറ്റം ആണ് ജനശ്രദ്ധ നേടിയെടുത്തിരിക്കുന്നത്.

വർഷങ്ങൾക്ക് മുൻപ് വിവാഹം കഴിഞ്ഞിട്ടും, ഇന്നും മധുവിധു പോലെ ജീവിതം അസ്വദിക്കുന്ന ജോഡികളാണ് തങ്ങൾ എന്ന് ഒരു വീഡിയോ കൊണ്ട് തെളിയിച്ചിരിക്കുകയാണ്.പഴമയുടെ ദ്യശ്യ ഭംഗി തുളുമ്പുന്ന വസ്ത്രങ്ങൾ ഉടുത്ത്, പുതു തലമുറയിലുള്ള ആൾക്കാരെ പോലെ അസൂയ പെടുത്തുന്ന രീതിയിൽ നടന്നുനീങ്ങുന്ന രീതിയിൽ ആണ് വീഡിയോ ഷൂട്ട്‌ ചെയ്തിരിക്കുന്നത്.വളരെ പുതുമ ഉള്ള ഒരു ആശയം തന്നെ ആയിരുന്നു ഇത്. എന്തായാലും സംഭവം കയറി അങ്ങ് ഹിറ്റ്‌ ആയിട്ടുണ്ട്.ഇതുപോലെ ഉള്ള കുറെ സേവ് ദി

ഡേറ്റ് വീഡിയോസ് ഇനി വരാൻ പോവുന്ന ദിവസങ്ങളിൽ നമുക്ക് പ്രതീക്ഷിക്കാം. ഇന്നത്തെ കാലത്തെ വിവാഹ വീഡിയോകൾ ഒക്കെ എത്രത്തോളം കാട്ടിക്കൂട്ടലുകൾ ആണ് എന്ന് ഈ വീഡിയോ കാണുമ്പോൾ ആണ് നമുക്ക് മനസ്സിലാകുന്നത്.എത്രയോ പവിത്രമായ കാര്യം ആണ് വിവാഹം. അതിന്റെ പരിശുദ്ധി ഇല്ലാതെയാക്കുന്ന പ്രവർത്തികൾ ഒക്കെ നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു.ഇതിന്റെ അണിയറയിൽ

പ്രവർത്തിച്ച ആൾക്കാർ തികച്ചും പ്രശംസ അർഹിക്കുന്നു.ജോജി സ്റ്റുഡിയോസ് എന്ന ചാനൽ ആണ് വീഡിയോ പുറത്ത് വീട്ടിരിക്കുന്നത്.ഇനിയും ഒരുപാട് മികച്ച വീഡിയോകൾ ഈ യൂട്യൂബ് ചാനലിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നു എന്ന് വീഡിയോ നേടിയെടുത്ത പ്രേക്ഷക പ്രീതിയിൽ നിന്ന് വ്യക്തമാണ്.