കുടുംബ വിളക്ക് മരുമകൾ അനന്യ ഡോക്ടറുടെ വിശേഷം അറിഞ്ഞോ.!? കാനഡയിലെ വിശേഷം അറിയിച്ച്പ്രിയതാരം ആതിര മാധവ് | Serial actress Athira Madhav Canada Home Tour Video Viral
Serial actress Athira Madhav Canada Home Tour Video Viral: കുടുംബ വിളക്ക് എന്ന പരമ്പരയിലൂടെ അനന്യ എന്ന കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് ആതിര മാധവ്. സുമിത്രയുടെ മൂത്ത മകനായ അനിരുദ്ധിൻ്റെ ഭാര്യയായ അനന്യ ഒരു ഡോക്ടറുടെ റോളിലാണ് എത്തുന്നത്. ആദ്യ സീരിയലിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന ആതിര സീരിയലിൻ്റെ പകുതി ആയപ്പോൾ
ഗർഭിണിയായതിനെ തുടർന്ന് പരമ്പരയിൽ നിന്ന് പിന്മാറിയിരുന്നു. എന്നാൽ പിന്നീട് താരത്തിൻ്റെ വിശേഷങ്ങളൊക്കെ താരത്തിൻ്റെ യുട്യൂബ് ചാനലായ ‘ആദീസ് ലിറ്റിൽ വേൾഡിലൂടെയാണ്’ പങ്കുവച്ചിരുന്നത്. സോഷ്യൽ മീഡിയയിലും വളരെയധികം സജീവമാണ് താരം. കുഞ്ഞു ജനിച്ചതും, കുഞ്ഞ് റയാൻ്റെ ഓരോ വിശേഷവും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. അതിനിടയിൽ ഏഷ്യാനെറ്റിലെ
ഗീതാഗോവിന്ദത്തിൽ ഒരു ഗസ്റ്റ് റോളിൽ താരം എത്തിയിരുന്നു. ഇപ്പോൾ ഇതാ താരം കാനഡയിലെത്തിയപ്പോൾ പ്രേക്ഷകർ ആവശ്യപ്പെട്ട കാനഡയിലെ വീടിൻ്റെ ഹോം ടൂറുമായാണ് താരം ഈ തവണ പങ്കുവെച്ചിരിക്കുന്നത്. വീട് മൂന്നു ഫ്ലോറിലാണ് ഉള്ളത്. ഫസ്റ്റ് ഫ്ലോറിൽ മനോഹരമായ ലിവിംങ്ങ് റൂമും, വാഷ് ഏരിയയും കിച്ചനുമാണ് ഉള്ളത്. അവിടെ നിന്നും നേരെ അണ്ടർഗ്രൗണ്ടിൽ മനോഹരമായാണ് ഓരോന്നും ഒരുക്കിയിരിക്കുന്നത്.
ആതിരയുടെ ചേച്ചിയും ചേട്ടനും വർക്ക് ചെയ്യുന്ന റൂമും, കൂടാതെ ആപ്പിൾ കൃഷി ഉള്ളതിനാൽ നിരവധി ആപ്പിൾ വൈനുകളും ഉണ്ടാക്കിയിട്ടുണ്ട്. അവിടെനിന്നും പുറത്തിറങ്ങിയാൽ ഗാർഡനിൽ മുഴുവൻ വീണ് കിടക്കുന്ന ആപ്പിൾ കാണാം. ഫസ്റ്റ് ഫ്ലോറിലാണ് ബെഡ് റൂമുകളൊക്കെ ഒരുക്കിയിരിക്കുന്നത്. മാസ്റ്റർ ബെഡ് റൂമിലും, മറ്റ് റൂമുകളിലും കബേർഡുകളും ഒരുക്കിയിട്ടുണ്ടെങ്കിലും, അറ്റാച്ച്ഡ് ബാത്ത് റൂമിനു പകരം കോമൺ ബാത്ത്റൂമാണ് ഉള്ളത്. കിഡ്സ് റൂം വളരെ കളർഫുളായാണ് ഒരുക്കിയത്. ആതിരയുടെ ചേച്ചിയുടെ മനോഹരമായ കാനഡയിലെ വീടിൻ്റെ ഹോം ടൂറാണ് താരം പ്രേക്ഷകർക്കായി പങ്കുവച്ചിരിക്കുന്നത്. Serial actress Athira Madhav Canada Home Tour