Take a fresh look at your lifestyle.

അടിമാലിയിലെ അട്ടയെ കണ്ട് പേടിച്ചു വിരണ്ട ശിവാഞ്ജലിമാർ ചെയ്തത് കണ്ടോ??അടിമാലിയിൽ വിശേഷങ്ങൾ ഇങ്ങനെ!! | Shivanjali’s Adimali trip Highlights video

1,069

Shivanjali’s Adimali trip Highlights video : മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനം പരമ്പരയിൽ ശിവനും അഞ്ജലിയുമായ് എത്തുന്ന സജിനും ഗോപികയും. ശിവാഞ്ജലി എന്ന പേരിൽ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് ഇവർക്കുള്ളത്. ഒരു സിനിമയിൽ നായകനും നായികയുമായി എത്തുന്ന അഭിനേതാക്കൾക്ക് ലഭിക്കുന്ന ആരാധക പിന്തുണയേക്കാൾ ഒരു പടി മുൻപിലാണ് ശിവാഞ്ജലിമാർക്കുള്ള സ്വീകാര്യത. ഇപ്പോൾ പരമ്പര യുടെ പുതിയ എപ്പിസോഡുകളിൽ ശിവനും അഞ്ജലിയും അടിമാലിയിൽ ട്രിപ്പിന് പോയിരിക്കു കയാണ്.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന പ്രണയരംഗങ്ങളെല്ലാം കടന്നുവരുന്ന അടിമാലി ട്രിപ്പ് ഓരോ ഭാഗങ്ങളായി പരമ്പരയുടെ പുതിയ എപ്പിസോഡുകളിൽ കാണിച്ചു കൊണ്ടിരിക്കുകയാണ്. അടിമാലി ട്രിപ്പിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലുള്ള ചില ലൊക്കേഷൻ ഫൺ വീഡിയോകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. അടിമാലി യിലെ അട്ടയെ കണ്ട് ഞെട്ടിയിരിക്കുന്ന ശിവാഞ്ജലിമാരെ ലൊക്കേഷൻ വീഡി യോയിൽ കാണാം. എന്നാൽ നമ്മുടെ ശിവേട്ടൻ അതിസാഹസികമായി അട്ടയെ കണ്ടുപിടിച്ചിരിക്കുകയാണ്.

തൊട്ടടുത്ത് കിടന്ന ഒരു വടി കൊണ്ട് അട്ടയെ തോണ്ടിയെടുത്ത് ഉപ്പിട്ട് രംഗം സുരക്ഷിത മാക്കുകയാണ് ശിവേട്ടൻ. എന്തായാലും ശിവേട്ടൻ കൂടെയുണ്ടായിരുന്നത് കൊണ്ട് അഞ്ജുച്ചേച്ചിയെ അട്ട കടിച്ചില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. ശിവേട്ടൻ കൂടെയുണ്ടെങ്കിൽ അഞ്ജു എവിടെയും സുരക്ഷിതയാണെന്നാണ് ആരാധകർ പറഞ്ഞുവെക്കുന്നത്. അട്ടയെ കണ്ട രംഗം പരമ്പരയിൽ ഉൾപ്പെടുത്തുമോ എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. ഏറെ ആരാധക രുള്ള ഒരു പ്രണയജോഡിയാണ് ശിവാഞ്ജലി. ശിവൻെറയും അഞ്ജലിയുടെയും ഫോട്ടോകളും വീഡിയോകളും

വെച്ച് ഒട്ടേറെ എഡിറ്റിങ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ‘കലിപ്പന്റെ കാന്താരി’ എന്ന പേരിലും ആദ്യകാലങ്ങളിൽ ശിവാഞ്ജലിമാരെ ആരാധകർ വിശേഷിപ്പിച്ചിരുന്നു. പരമ്പരയുടെ ആദ്യ ഘട്ടത്തിൽ ശിവനും അഞ്ജലിയും പരസ്പരം കലഹിച്ചാണ് തുടങ്ങിയത്. കലഹത്തിൽ നിന്നും തുടങ്ങിയ പ്രണയമായിരുന്നു ശിവാഞ്ജലിമാരുടേത്. എന്തായാലും ശിവാഞ്ജലിമാരുടെ അടിമാലി ട്രിപ്പിന്റെ കൂടുതൽ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ പ്രേക്ഷകർ.