ഉണ്ണിയെ എനിക്കറിയാം.!! കമൻറ് ചെയ്തവന് കലക്കൻ മറുപടി കൊടുത്ത് നാദിർഷ.!! |Singer Nadhirshah Support For Actor Unni Mukundan Movie
Singer Nadhirshah Support For Actor Unni Mukundan Movie : ഉണ്ണി മുകുന്ദൻ നായകനായി ഇറങ്ങിയ ഏറ്റവും പുതിയ ചിത്രമായ മേപ്പടിയാന് വളരെ മികച്ച ജനപിന്തുണയാണ് ലഭിക്കുന്നത്. മികവേറിയ കുടുംബചിത്രമായ പ്രേക്ഷക പ്രതികരണം നേടി ചിത്രം കുതിക്കുകയാണ്. ജനുവരി 14 ന് ആണ് ചിത്രം പ്രദർശനത്തിനെത്തിയത്. ഉണ്ണി മുകുന്ദന്റെ തന്നെ പ്രൊഡക്ഷനിൽ എത്തുന്ന ആദ്യത്തെ ചിത്രം കൂടിയാണ് മേപ്പടിയാൻ.
നല്ല കെട്ടുറപ്പുള്ള തിരക്കഥയും സംവിധാന മികവിനും ചിത്രത്തെ മികവുറ്റതാക്കുന്നു. അഞ്ചു കുര്യനാണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വർഗീസ്, ഇന്ദ്രൻസ് തുടങ്ങിവരും പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തുന്ന സിനിമകൂടിയാണിത്. സോഷ്യൽ മീഡിയയിലും മറ്റും നിരവധി ആരാധകരുള്ള ഉണ്ണിയുടെ ഓരോ ചിത്രങ്ങൾക്കും ആരാധകർക്കിടയിൽ വലിയ ചലനങ്ങൾ പലപ്പോഴും സൃഷ്ടിക്കാറുണ്ട്. മലയാളസിനിമയിൽ യുവതാരങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ഉണ്ണി മുകുന്ദൻ. വിക്രമാദിത്യൻ, മല്ലുസിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉണ്ണിമുകുന്ദൻ മലയാള സിനിമയിലെ മസിൽമാൻ എന്നാണ് അറിയപ്പെടുന്നത്. കൃഷ്ണാ നായർ എന്ന പേരിൽ നന്ദനം സിനിമയുടെ തമിഴ് റീമേക്കായ സീടനിലൂടെയാണ് ഉണ്ണി മുകുന്ദൻ അഭിനയരംഗത്തേക്ക് ചുവടുവെക്കുന്നത്. തുടർന്ന് ബാങ്കോക്ക് സമ്മർ, ബോംബെ മാർച്ച് 12, തൽസമയം ഒരു പെൺകുട്ടി, മല്ലുസിംഗ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
ഇപ്പോഴിതാ നാദിർഷ പങ്കുവെച്ച ഒരു പോസ്റ്റ് ചർച്ചയാകുന്നു. താരം എഴുതിയത് ഇങ്ങനെ “‘മേപ്പടിയാൻ, കണ്ടു. കുടുംബം എന്താണെന്നും, ജീവിതം എന്താണെന്നും, പ്രാരാബ്ധം എന്താണെന്നും അറിയാവുന്നവന് ഈ സിനിമ ഇഷ്ടപ്പെടാതെ പോകില്ല. ജീവിതത്തിൽ ഇതൊന്നും ബാധിക്കാത്തവന്റെ അഭിപ്രായം എങ്ങനെയായിരിക്കും എന്നെനിക്കറിയില്ല. അഭിപ്രായ വ്യത്യാസമുള്ളവർ ക്ഷമിക്കണം…🙏🙏🙏”
ഇതിനു ഒരാൾ നൽകിയ കമന്റ് ഇങ്ങനെ “ഞാനും നിങ്ങളും അടങ്ങുന്ന ഒരു വിഭാഗം ഇന്ത്യയിൽ ജീവിക്കേണ്ട എന്ന അജണ്ട നടപ്പാക്കാൻ ഇറങ്ങിപ്പുറപ്പെട്ടു ഇന്ന് ഭരണം കയ്യാളുന്ന rss എന്ന ഭീകര സംഘടനയുടെ പക്ഷം പിടിച്ചു ജീവിക്കുന്ന ഉണ്ണിമുകുന്ദൻ എന്ന rss കാരന്റെ പടം കാണാനും കൊട്ടിഘോഷിക്കാനും നിങ്ങൾക്കാവും കാരണം അബ്ദുള്ളക്കുട്ടിയും അലി അക്ബറെന്ന രോമ സിംഹനും ഇവിടെ കണ്മുന്നിൽ ഉള്ളതാണല്ലോ… ഞാനും എന്നെപ്പോലെ ചിന്തിക്കുന്നവരും കാണില്ല കലയിൽ വർഗീയതയുണ്ട് അല്ലെങ്കിൽ ഇവർ rss എന്ന ഭീകര സങ്കടനയോടു സ്നേഹം കാണിക്കില്ല. ഇന്ത്യയിൽ ജനിച്ചു വളർന്ന എനിക്കും എന്നെപ്പോലുള്ളവർക്കും ഇയാളെപ്പോലുള്ള ഭീകരരോട് വെറുപ്പ് തന്നെയാണ് മിസ്റ്റർ…😏 കുട്ടിക്കാലം മുതൽ അനുകരിച്ചിരുന്ന, ഇഷ്ട്ടപ്പെട്ടിരുന്ന സുരേഷ്‌ഗോപിയെ വെറുത്തു… പിന്നെയാണോ ഇയാളും ഇവർക്ക് റാൻ മൂളുന്ന നിങ്ങളും… മിന്നൽമുരളിയുടെ സെറ്റും ഈശോ എന്ന പേരും… ഒക്കെ ഒന്ന് ഓർക്കുന്നതും നല്ലതാണ്…” ഇതിനു നാദിർഷ കൊടുത്ത മറുപടി ഇങ്ങനെ “ലോകത്തു ഒരു യഥാർത്ഥ കലാകാരനും വർഗീയമായി ചിന്തിക്കില്ല brother. ഉണ്ണിയെ എനിക്കറിയാം😍👍”