Take a fresh look at your lifestyle.

സ്വർഗത്തിൽ സുബിക്ക് ഇന്ന് ഒന്നാം പിറന്നാൾ .!! കളിയും ചിരിയുമായി അവസാന പിറന്നാൾ വീഡിയോ വൈറൽ.!! | Subi Suresh Last Birthday Celebration

535

Subi Suresh Last Birthday Celebration: നടിയും അവതാരികയുമായി മലയാളി മനസിൽ ഇടം നേടിയ നടിയായിരുന്നു സുബി സുരേഷ്. തനതായ ഹാസ്യ ശൈലിയായിരുന്നു സുബിയെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്. കരൾ രോഗത്തെ തുടർന്ന് ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഒരുങ്ങുന്നതിനിടെയാണ് സുബി ഈ ലോകത്തോട് വിട പറയുന്നത്. ഈ കഴിഞ്ഞ ഫെബ്രുവരി 23 – നാണ് സുബി വിടപറഞ്ഞത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് സുബിയുടെ അവസാന പിറന്നാൾ ആഘോഷ വീഡിയോയാണ്. ആഗസ്റ്റ് 23 – നായിരുന്നു സുബിയുടെ ജന്മദിനം. കഴിഞ്ഞ വർഷം ആഗസ്ത് 23 ന് ഓണാഘോഷ

പരിപാടിക്കിടയിലായിരുന്നു സുബിയുടെ പിറന്നാൾ ആഘോഷം നടന്നത്. കോമഡിയിലെ താരങ്ങളൊക്കെ പങ്കെടുത്ത ഈ ഓണാഘോഷ പരിപാടിയിൽ ആയിരുന്നു സുബി അവസാനമായി പിറന്നാൾ ആഘോഷിച്ചത്. സ്നേഹശ്രീകുമാർ, രശ്മി അനിൽ, ടെസ്നി ഖാൻ തുടങ്ങിയവരൊക്കെ ചേർന്നാണ് ബർത്ത്ഡേ ആഘോഷിച്ചത്. ആ സെറ്റിൽ ഒരുക്കിയ കേക്ക് മുറിക്കുകയും, തൻ്റെ സഹപ്രവർത്തകയും സുഹൃത്തുമായ ടെസ്നി ഖാന് വായിൽ വച്ച് നൽകുകയും ചെയ്യുകയാണ് സുബി ചെയ്തത്. കളിയും ചിരിയും

ആഘോഷങ്ങളുമായി അവിടെ പിറന്നാൾ ആഘോഷം നടന്നു. ശേഷം നല്ല രീതിയിൽ ഓണാഘോഷ പരിപാടിയും നടന്നു. വീട്ടിൽ സുബി സുരേഷിന് വീട്ടുകാർ പിറന്നാൾ സമ്മാനമായി ഒരുക്കിയ കേക്ക് കട്ടിംങ്ങ് വീഡിയോയും സുബിയുടെ യുട്യൂബ് ചാനലിൽ പങ്കുവച്ചിരുന്നു. അനിയൻ്റെ കുഞ്ഞാവയുടെ കൂടെയുള്ള ആദ്യത്തെ ബർത്ത്ഡേ ആയതിനാൽ കുഞ്ഞൻ്റെ കൈ പിടിച്ചാണ് കേക്ക് കട്ട് ചെയ്തത്.

അമ്മയ്ക്കാണ് ആദ്യം സുബി കേക്ക് നൽകിയത്. വളരെ സന്തോഷത്തിൽ വീട്ടിൽ അച്ഛൻ്റെയും അമ്മയുടെയും അനിയൻ്റെയും അനിയൻ്റെ ഭാര്യയുടെയും കുഞ്ഞാവയുടെ കൂടെയാണ് സുബി അവസാനമായി ബർത്ത്ഡേ ആഘോഷിച്ചത്. ലൊക്കേഷനിൽ സുഹൃത്തുക്കളുടെ കൂടെയും കുടുംബത്തിൻ്റെ കൂടെയും അവസാനമായി ബർത്ത്ഡേ ആഘോഷിച്ചതിൻ്റെ വീഡിയോ കാണുമ്പോൾ പ്രേക്ഷകർക്ക് ഓഗസ്റ്റ് 23 ഒരു നൊമ്പരമായി മാറുന്നു.