Take a fresh look at your lifestyle.

കാത്തിരുന്ന സന്തോഷമെന്ന് സുഹാന.!! മഷൂറക്ക് പുറകെ സുഹാനക്കും വിശേഷം.!! | Suhana Basheer Happy News Viral

186

Suhana Basheer Happy News Viral: യുട്യൂബ് വീഡിയോകളിലൂടെ ലക്ഷ കണക്കിന് ആരാധകരെ സമ്പാദിച്ച കുടുംബമാണ് ബഷീർ ബഷിയുടേത്. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കുടുംബം കൂടിയാണിത്.  ബഷീറിനും, ഭാര്യമാരായ സുഹാനയ്ക്കും, മുഷുറയ്ക്കും മക്കൾക്കുമായി ഏഴോളം ചാനലുകളാണ് കുടുംബത്തിന് സ്വന്തമായുള്ളത് . എല്ലാവർക്കും ആരാധകർ ഏറെയാണ്. ബഷീറിന്റെ ബിബി ഹൗസിലേക്ക് ​എത്തിയ മൂന്നാമത്തെ ഗോൾഡൺ പ്ലെ ബട്ടൺ കുടിയണിത്. ആദ്യം ഹൗസിലേക്ക് ഗോൾഡൻ പ്ലേ ബട്ടൺ കൊണ്ടു വന്നത് മഷൂറയായിരുന്നു. പിന്നീട് ബഷീറും ഗോൾഡൻ പ്ലേ ബട്ടൺ സ്വന്തമാക്കി. ഇപ്പോഴിതാ സുഹാനയാണ് ആ സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്. തനിക്ക് ലഭിച്ച ​ഗോൾഡൺ പ്ലെ ബട്ടണിന്റെ അൺബോക്സിങ്

വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് ബഷീർ ബഷിയും ഭാര്യമാരായ സുഹാനയും മഷൂറയും മക്കളും. നിസ്സാരമായ വീഡിയോയിലൂടെ കിട്ടിയതാണ് ഗോൾഡൻ പ്ലേ ബട്ടൺ എന്നാണ് സുഹാന പറയുന്നത്. താൻ ഒരിക്കലും ഇതിനെപ്പറ്റി ആലോചിച്ചിരുന്നില്ലെന്നും ആളുകൾക്ക് തന്നോടുള്ള സ്നേഹവും അവരുടെ

നിർബന്ധം കൊണ്ടും മാത്രമാണ് താൻ വീഡിയോ ചെയ്തിരുന്നതെന്നുമാണ് താരം വീഡിയോയിലൂടെ പറയുന്നത്. വൺ മില്യൺ സബ്സ്ക്രൈബേഴ്സ് ആയതിന്റെ സന്തോഷത്തിൽ വൺ മില്യൻ എന്നെഴുതിയ ഗോൾഡൻ പ്ലേ ബട്ടൻ ലുക്ക് ഉള്ള കേക്കുമാണ് ആഘോഷങ്ങൾക്കായി താരം ഒരുക്കിയത്. ഒപ്പം വെള്ള ഡ്രെസ്സിൽ അതീവ മനോഹാരമായാണ് കുടുംബം മുഴുവൻ ഒരുങ്ങിയിട്ടുള്ളത്.  അൺബോക്സ് ചെയ്ത

ഗോൾഡൻ പ്ലേ ബട്ടൺ കയ്യിൽ പിടിച്ചു കെണ്ട് തന്നോടുള്ള ആളുകളുടെ സ്നേഹമാണ് തനിക്ക് ഫീൽ ചെയ്യുന്നത് എന്നാണ് സുഹാന പറയുന്നത്. വൺ മില്യൻ ആഘോഷമാക്കാൻ  സുഹാനയ്ക്കും  കുടുംബത്തിനും ഒപ്പം മഷൂറയുടെ ഫാമിലിയും കസിൻസും എതിയിട്ടുണ്ടാരുന്നു.നിരവധി ആരാധകരാണ് സുഹാനയ്ക്കു ആശംസകളുമായി വീഡിയോയ്ക്ക് താഴെ എത്തിയിട്ടുള്ളത്. എന്തായാലും ഇപ്പോൾ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് ബഷീറും കുടുംബവും.