Take a fresh look at your lifestyle.

ഇപ്പോഴും അച്ഛന്റെ മകൾ തന്നെയാണ് ഞാൻ.!! ഒരു മകൾ എന്ന പരിഗണന പോലും നൽകിയിരുന്നില്ല.!! അച്ഛൻ സായി കുമാറിനെ കുറിച്ച് മകൾ വൈഷ്ണവിയുടെ വാക്കുകൾ | Vaishnavi Talk about her father Saikumar Viral News

13,949

Vaishnavi Talk about her father Saikumar Viral News: മലയാള സിനിമാ ലോകത്ത് വില്ലൻ വേഷങ്ങളിലും മറ്റും സിനിമാ പ്രേക്ഷകരെ ത്രസിപ്പിച്ച താരങ്ങളിൽ ഒരാളാണല്ലോ സായികുമാർ. കൊട്ടാരക്കര ശ്രീധരൻ നായരുടെ മകൻ എന്നതിലുപരി തന്റേതായ ഒരു ഐഡന്റിറ്റി ഇൻഡസ്ട്രിയൽ ഉണ്ടാക്കാൻ സായികുമാറിന് സാധിച്ചിരുന്നു. മലയാള സിനിമയിൽ ഏറെ നിറഞ്ഞുനിൽക്കാൻ സാധിച്ചിരുന്നുവെങ്കിലും താരത്തിന്റെ കുടുംബജീവിതം അത്രതന്നെ സുഖകരമായിരുന്നില്ല. ആദ്യ ഭാര്യ പ്രസന്നകുമാരിയുമായുള്ള

വിവാഹമോചനവും ബിന്ദു പണിക്കരുമായുള്ള പുനർ വിവാഹവുമെല്ലാം വലിയ ബഹളങ്ങളായിരുന്നു താരത്തിന്റെ കരിയറിൽ സൃഷ്ടിച്ചിരുന്നത്. മാത്രമല്ല ആദ്യ ഭാര്യ പ്രസന്ന കുമാരിയിലുള്ള മകൾ വൈഷ്ണവി ഇന്ന് സിനിമയിലും സീരിയൽ രംഗത്തും നിറസാന്നിധ്യമാണ്. കയ്യെത്തും ദൂരത്ത് എന്ന സീരിയൽ പരമ്പരയിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ വൈഷ്ണവി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാൾ കൂടിയാണ്. എന്നാൽ ഇപ്പോഴിതാ ഫ്ലവേഴ്സ് ഒരുകോടി

എന്ന പ്രോഗ്രാമിൽ പങ്കെടുത്തുകൊണ്ട് തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും അച്ഛൻ സായികുമാറിന്റെ മനോഭാവത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ നിരവധി സിനിമാ അവസരങ്ങൾ തന്നെ തേടി എത്തിയിരുന്നുവെങ്കിലും അച്ഛൻ അതെല്ലാം നിഷേധിക്കുകയായിരുന്നു. ഒരു വേഷത്തിനായി ദിലീപേട്ടൻ നേരിട്ട് വിളിച്ചെങ്കിലും അച്ഛൻ സമ്മതിച്ചില്ല. ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ ബോർഡിങ് സ്കൂളിലായിരുന്നു

പഠിച്ചിരുന്നത് എന്നതിനാൽ അച്ഛനും അമ്മയുമായുള്ള ബന്ധം തനിക്ക് നഷ്ടപ്പെട്ടുവെന്നും അച്ഛൻ സായികുമാർ എപ്പോഴും ജോളിയായിരിക്കാനാണ് ശ്രമിക്കാറുള്ളത് എന്നും വൈഷ്ണവി പറയുന്നുണ്ട്. എന്നാൽ തന്റെ ഡിഗ്രി പഠന കാലയളവിൽ അച്ഛൻ താനുമായി അകലുകയായിരുന്നു. എന്നാലും ഇപ്പോഴും അച്ഛന്റെ മകൾ തന്നെയാണ് താനെന്നും വൈഷ്ണവി പറയുന്നുണ്ട്. അമ്മ പ്രസന്നകുമാരിക്ക് ക്യാൻസർ ബാധിച്ചതിനാലാണ് അച്ഛൻ പോയത് എന്ന് പലരും പറഞ്ഞു. എന്നാൽ സത്യത്തിൽ അച്ഛൻ തങ്ങളെ വിട്ടുപോയതിനു ശേഷമാണ് അമ്മക്ക് രോഗം സ്ഥിരീകരിച്ചത് എന്നും ഇവർ പറയുന്നുണ്ട്.