Take a fresh look at your lifestyle.

അച്ചോടി പൊന്നു മുത്തേ .!!ചിത്ര ചേച്ചിയെവരെ പാട്ടിൽ മയക്കിയ ഈ കുഞ്ഞു സുന്ദരിയെ ഇഷ്ടമായോ ?; കുഞ്ഞൂസിന്റെ ക്യൂട്ട് പാട്ട് വൈറൽ.!! | Viral Cute Baby Kunjus Girl Singing Viral Malayalam

11,820

Viral Cute Baby Kunjus Girl Singing viral Malayalam : കുഞ്ഞൂസിന്റെ പാട്ട് വൈറലാകുന്നു. ഗമയിലിരുന്ന് ക്യാമറയൊന്നും കൂസാക്കാതെ വലിയൊരാളെ പോലെ പാട്ടിന് താളം പിടിക്കുകയാണ് കുഞ്ഞുമോൾ. കുഞ്ഞാണെങ്കിലും മിടുക്കി വരികളൊക്കെ കാണാതെ പഠിച്ച് ഒപ്പം അഭിനയിക്കുന്നുമുണ്ട്.കുഞ്ഞു കൈകൾ വീശിയും അഭിനയിച്ചും “മുത്തത്തുണ്ടൊരു തേന്മാവ്..” എന്നിങ്ങനെ കൊഞ്ചിക്കൊഞ്ചി പാടുന്ന പാട്ടിന് മൂവായിരത്തിലേറെ വ്യൂസുണ്ട്. കഴിഞ്ഞില്ല!

വ്യൂവേഴ്സിന്റെ അകമഴിഞ്ഞ സ്നേഹവും കമന്റ്സിൽ കാണാവുന്നതാണ്. ഒരായിരം ഉമ്മ..അസ്സലായി പാടി..മാഷാ അല്ലാഹ്..ചക്കര മോൾ.. എന്നൊക്കെ പറഞ്ഞുകൊണ്ട് പ്രേക്ഷകർ സ്നേഹിക്കുകയാണ് കുഞ്ഞാവയെ. എല്ലാറ്റിനേക്കാളും ക്യൂട്ട് ആണ് വീഡിയോയുടെ ക്യാപ്ഷൻ. ലൈക്ക് തരണേ ചേട്ടാ ചേച്ചി എന്നൊക്കെയുള്ള ക്യാപ്ഷൻ വീഡിയോയെ വീണ്ടും ക്യൂട്ട് ആക്കുന്നു. പുള്ളിയുടുപ്പും ചുവന്ന ബോയും ഒക്കെ വെച്ച് കൊച്ചു മിടുക്കി പേര തത്തമ്മയോട് “സ്നേഗിക്കുന്നു

നിന്നെ നാൻ ” എന്ന് കൊഞ്ചുന്നു. കുസൃതി കുടുക്കയുടെ പാട്ടിനൊപ്പം കുസൃതി നിറഞ്ഞ ശബ്ദം കൂടി വന്നപ്പോൾ രസം കൂടി. കുഞ്ഞൂസിന്റെ ഒപ്പം കൂടാൻ അമ്മയും ഉണ്ട്. മോളുടെ പാട്ടിനൊപ്പം അമ്മ അടുത്തിരുന്ന് മൂളുന്നു. കുഞ്ഞൂസ് ആണെങ്കിലോ! തെറ്റുകൂടാതെ പാട്ടുപാടുന്നു.അമ്മ ഒരു തുടക്കം ഇട്ടപ്പോഴേക്കും അത് ഏറ്റ് പിടിച്ച് മുഴുവനും പാടുന്നു.പേരക്ക തിന്നാൻ വന്ന പേരത്തത്തമ്മയെ കുറിച്ചും മുത്തശ്ശൻ നട്ട തേന്മാവിനെക്കുറിച്ചുമൊക്കെ കുഞ്ഞ് വാചാലയാവുന്നു. മുൻപ് ഹൈ സ്പീഡിലാക്കിയും വീഡിയോ പ്രചരിച്ചിരുന്നു.അതും ഇതിനോളം രസകരമാണ്.

കുഞ്ഞുങ്ങളുടെ കൊഞ്ചൽ ഇഷ്ടമില്ലാത്തവരായിആരും തന്നെ ഉണ്ടാവില്ല.പാട്ടിൽ കൊഞ്ചലുണ്ടെങ്കിൽ പിന്നെ അധികം പറയേണ്ട. പാട്ടുകൊണ്ടും കൊഞ്ചൽ കൊണ്ടും പ്രേക്ഷകരെ കയ്യിലെടുത്തിരിക്കുകയാണ് മിടുക്കി.തത്തമ്മയുടെ പാട്ട് കേൾക്കാൻ പ്രേക്ഷകരെല്ലാം ഒരേ മനസ്സോടെ കാത്തിരിക്കുന്നു. കുഞ്ഞിന്റെ കൊഞ്ചലും നിഷ്കളങ്കതയും ആരെയും ഗൗനിക്കാതെയുള്ള ഇരിപ്പുമാണ് വീഡിയോയെ വൈറലാക്കിയത്. കുഞ്ഞിന്റെ പാട്ടുകൾക്കായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. കുറഞ്ഞ സമയം കൊണ്ടുതന്നെ നിരവധി ആരാധകരെ നേടിയെടുത്തിരിക്കുകയാണ് നമ്മുടെ കുഞ്ഞുവാവ. എന്തായാലും രസകരമായ ഒരു വിരുന്ന് തന്നെയാണ് കുഞ്ഞ് ഒരുക്കിയത്..video credit : First Show