വെറുതെ കളയുന്ന ഇത് ഒന്ന് മതി പഴയ ക്ലോസറ്റിനെ പുതു പുത്തനാക്കാം.!! | Bathroom Cleaning New Tip
Bathroom Cleaning New Tip:വീട് വൃത്തിയാക്കലിൽ ഏറ്റവും കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഭാഗങ്ങളിൽ ഒന്നാണല്ലോ ടോയ്ലറ്റ്. പ്രത്യേകിച്ച് ടോയ്‌ലറ്റിന്റെ പുറംവശത്തും ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞനിറത്തിലുള്ള കടുത്ത കറകൾ എത്ര വൃത്തിയാക്കിയാലും വൃത്തിയായി കിട്ടാറില്ല. അതിനായി കടകളിൽ നിന്ന് ലഭിക്കുന്ന കെമിക്കലടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിക്കുമ്പോൾ ടൈലുകളുടെയും മറ്റും നിറം മങ്ങുമെന്നതല്ലാതെ വേറെ മാറ്റങ്ങളൊന്നും കാണാനായി സാധിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ബാത്റൂമിലെ കടുത്ത കറകൾ എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
ഈയൊരു ലിക്വിഡ് ബാത്റൂമിന്റെ ടൈലുകൾ വൃത്തിയാക്കുന്നതിന് വേണ്ടി മാത്രമല്ല ക്ലോസറ്റ് ക്ലീൻ ചെയ്യുന്നത് വേണ്ടിയും ഉപയോഗപ്പെടുത്താനായി സാധിക്കും. മാത്രമല്ല വീടിന്റെ മുറ്റങ്ങളിൽ പാകിയിട്ടുള്ള ടൈലുകളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകളും ഈ ലിക്വഡ് ഉപയോഗിച്ചുകൊണ്ട് തന്നെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാവുന്നതാണ്. അതിനായി ഒരു പ്രത്യേക ലിക്വിഡ് തയ്യാറാക്കിയെടുക്കാം.
രണ്ടോ മൂന്നോ പാരസെറ്റമോൾ ഗുളികകൾ എടുത്ത് ഒരു പേപ്പറിൽ വെച്ച് നല്ലതുപോലെ പൊടിച്ചെടുക്കുക. പൊടിച്ചെടുത്ത ഗുളികകൾ ഒരു പാത്രത്തിലേക്ക് ഇട്ട് അതോടൊപ്പം ഒരു ടേബിൾസ്പൂൺ അളവിൽ കല്ലുപ്പ് കൂടി ചേർത്ത് ഒന്ന് ഇളക്കി കൊടുക്കുക. ശേഷം അതിലേക്ക് 1 ടീസ്പൂൺ അളവിൽ ചായപ്പൊടി കൂടി മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്.പിന്നീട് ഈയൊരു കൂട്ടിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഏതെങ്കിലും ഒരു ഡിഷ് വാഷ് ലിക്വിഡ് മിക്സ് ചെയ്തു കൊടുക്കണം. എല്ലാ സാധനങ്ങളും നല്ലതുപോലെ ഒന്ന് മിക്സായി കഴിയുമ്പോൾ അതിലേക്ക് ഇളം ചൂടുള്ള വെള്ളം കുറേശ്ശെയായി ഒഴിച്ച് ഒന്ന് ഇളക്കി യോജിപ്പിച്ച് എടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ലിക്വിഡ് ബാത്റൂമിലെ ക്ലോസറ്റിനകത്തും, ടൈലുകളിലും പൈപ്പിന്റെ മുകളിലും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. ശേഷം കുറച്ചുനേരം റസ്റ്റ് ചെയ്യാനായി വയ്ക്കാം. പിന്നീട് ഒരു സ്ക്രബർ ഉപയോഗിച്ച് ടൈലുകളും വാഷ്ബേസിനുമെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാനായി സാധിക്കും.
അതുപോലെ ടോയ്ലറ്റ് ക്ലീൻ ചെയ്യാനായി ഉപയോഗിക്കുന്ന ബ്രഷ് ഉപയോഗിച്ച് ക്ലോസറ്റിന്റെ അകവും മറ്റു ഭാഗങ്ങളുമെല്ലാം എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാനായി സാധിക്കും. വീടിന്റെ പുറം ഭാഗത്തെ ടൈലുകളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന കടുത്ത കറകൾ കളയാനായി തയ്യാറാക്കി വച്ച ലിക്വിഡ് നല്ലതുപോലെ സ്പ്രേ ചെയ്ത ശേഷം അല്പനേരം റസ്റ്റ് ചെയ്യാനായി ഇടുക. ശേഷം ചെറുതായി ഒന്ന് ഉരച്ച് ക്ലീൻ ചെയ്ത് എടുക്കുകയാണെങ്കിൽ ടൈലുകൾ എളുപ്പത്തിൽ വൃത്തിയായി കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.