Take a fresh look at your lifestyle.

കാത്തിരിപ്പിന് വിരാമം.!! സന്തോഷവാർത്തയുമായി പൗർണമി തിങ്കൾ ഗൗരിയും ഭർത്താവും;ആശംസകളുമായി ആരാധകർ; പുത്തൻ വീട്ടിൽ ഗൗരി.!! | Povrnamithingal Gowri Krishnan New Happy News

701

Povrnamithingal Gowri Krishnan New Happy News : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന ഒരു മിനിസ്‌ക്രീൻ താരമാണ് ഗൗരി കൃഷ്ണ. മിനിസ്‌ക്രീൻ പറമ്പരകളിലൂടെ പ്രേക്ഷകാരുടെ ഹൃദയത്തിൽ ഇടം പിടിച്ച താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയയിലൂടെ ആണ് താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകാരുമായി പങ്ക് വെയ്ക്കാറുള്ളത്. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത അനിയത്തി എന്ന പരമ്പരയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന്

വന്ന ഗൗരി പിന്നീട് നിരവധി സീരിയലുകളിൽ നായികയായി തിളങ്ങി. കാണാ കണ്മണി, കയ്യെത്തും ദൂരത്ത്, പൗർണമി തിങ്കൾ എന്നിങ്ങനെ ഹിറ്റ് സീരിയലുകളാണ് താരത്തിന് മിനിസ്‌ക്രീനിൽ കൂടുതൽ പ്രാധാന്യം നേടിക്കൊടുത്തത്. ട്രാഫിക്, മഴവില്ലിനറ്റം വരെ തുടങ്ങി സിനിമകളിലും താരം അഭിനയിച്ചു.താരം അഭിനയിച്ച സൂപ്പർ ഹിറ്റ്‌ പരമ്പര ആയ പൗർണമി തിങ്കളിന്റെ സംവിധായകൻ മനോജിനെയാണ് താരം വിവാഹം കഴിച്ചത്. പ്രണയ വിവാഹം

ആയിരുന്നു ഇരിവരുടേതും. സോഷ്യൽ മീഡിയ ഒരുപാട് ആഘോഷിച്ചു ഒരു വിവാഹം കൂടി ആയിരുന്നു ഇവരുടേത്. ശരീരം മുഴുവൻ സ്വർണ്ണം അണിഞ്ഞു ആഡംബരം കാണിക്കാതെ സ്വർണ്ണത്തിന് പകരം ഇമിറ്റേറ്റ് ആഭരണങ്ങൾ അണിഞ്ഞു കൊണ്ട് വിവാഹത്തിനെത്തിയ താരത്തിന്റെ നിലപാട് ഒരുപാട് കയ്യടികൾ നേടിക്കൊടുക്കുകയും ചെയ്തു. യൂട്യൂബ് വ്ലോഗ്ഗുകളുമായി വളരെ ആക്റ്റീവ് ആണ് താരം ഇപ്പോൾ. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ തങ്ങളുടെ

ഏറ്റവും വലിയ സ്വപ്നം സാക്ഷാൽകരിച്ച സന്തോഷത്തിലാണ് ഗൗരി. സ്വന്തമായി പണി കഴിപ്പിച്ച വീടിന്റെ പൂർത്തിയായ ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്. തിരുവന്തപുരത്താണ് തങ്ങളുടെ പുതിയ വീട്. പൂർണ്ണമായും തിരുവനന്തപുരത്തേക്ക് പറിച്ചു നടപ്പെടുകയാണ് തങ്ങൾ എന്ന് താരം മുൻപ് പറഞ്ഞിരുന്നു. വീടിന്റെ പ്ലാൻ മുഴുവൻ ഭർത്താവ് മനോജ്‌ ആണെന്നും. ഓരോ ഘട്ടത്തിലും തങ്ങളുടെ ഇഷ്ടപ്രകാരം പണിത് ഉയർത്തി അവസാനം എത്തിയപ്പോൾ വീടിന്റെ പ്ലാനുമായി യാതൊരു ബന്ധവുമില്ല വീടിന് എന്നാണ് താരങ്ങൾ പറഞ്ഞത്. നിരവധി ആരാധകരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്.