Take a fresh look at your lifestyle.

വിവാഹം കഴിഞ്ഞ് നാലാം നാൾ അടി.!! ഇപ്പോ തന്നെ ഇത് വേണ്ടായിരുന്നു; ഇത് ഒരു നടപടി ആകില്ലെന്ന് സ്വാസിക.!! | Swasika Prem Reel Viral Video

437

Swasika Prem Reel Viral Video : മനം പോലെ മംഗല്യം എന്ന പരമ്പരയിലൂടെ പരസ്പരം അടുത്തറിയുകയും പ്രണയത്തിലാവുകയും തുടർന്ന് വിവാഹിതരാവുകയും ചെയ്ത താരജോഡികളാണ് സ്വാസിക വിജയും,പ്രേം ജേക്കബും. ഇരുവരുടെയും വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു.

മനം പോലെ മംഗല്യം എന്ന പരമ്പരയുടെ ഷൂട്ടിംഗ് സെറ്റിൽ വച്ചുതന്നെയാണ് സ്വാസിക തന്റെ പ്രണയം പ്രേമിനോട് തുറന്നുപറയുന്നത്. പ്രേമിന്റെ ശബ്ദത്തോടാണ് തനിക്ക് ആരാധന തോന്നിയത് എന്ന് സ്വാസിക പറയുമ്പോൾ സ്വാസികയുടെ ക്യാരക്ടറിനോടാണ് തനിക്ക് ഇഷ്ടം തോന്നിയത് എന്നാണ് പ്രേം പറയുന്നത്. സ്വാസിക ഹിന്ദുവും പ്രേം ക്രിസ്ത്യനും ആണ്. ആദ്യമെല്ലാം തങ്ങളുടെ വീട്ടിൽ സമ്മതിക്കുമോ എന്നുള്ള ഭയം രണ്ടുപേർക്കും ഉണ്ടായിരുന്നു എന്നും എന്നാൽ പിന്നീട് അതെല്ലാം മാറിയെന്നും ഇരുവരും ഇതിനു മുൻപ് ഒരു അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടുണ്ട്.

അഭിനേതാവ് മാത്രമല്ല നല്ലൊരു മോഡലും കൂടിയാണ് പ്രേം. പരമ്പരകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും, സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ് സ്വാസിക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തത്. ഇപ്പോൾ വിവാഹശേഷം വളരെ സന്തോഷകരമായ ദാമ്പത്യം ആസ്വദിക്കുകയാണ് രണ്ടുപേരും. വിവാഹ ശേഷമുള്ള ഇവരുടെ വീഡിയോകൾക്ക് പ്രേക്ഷകർ ഏറെയാണ്.

ഇപ്പോഴിതാ ഇരുവരും പങ്കുവെച്ച മറ്റൊരു രസകരമായ വീഡിയോ ആണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്നെ വൈറലായ സഞ്ചു മധു വിന്റെ രസകരമായ ഒരു വീഡിയോയിലെ ഡയലോഗ് ആണ് ഇരുവരും അവതരിപ്പിച്ചിരിക്കുന്നത്. ഭാര്യ ഭർത്താക്കന്മാർ തമ്മിലുള്ള ചെറിയ ഒരു വഴക്കാണ് വീഡിയോയിലെ കണ്ടന്റ്. പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ 63,000 പരം ലൈക്കുകൾ വന്നു കഴിഞ്ഞു. വീഡിയോയും വൈറൽ ആയിരിക്കുകയാണ് ഒരു മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി ആരാധകരും വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.