Take a fresh look at your lifestyle.

2003 ലെ ചിത്രം.!! കാവ്യക്കും ദിലീപേട്ടനും ഒപ്പമുള്ള കുട്ടി താരങ്ങൾ ആരെല്ലാമാണെന്ന് മനസ്സിലായോ.!?.!! | Dileep And Kavya Madhavan Old Pics Viral

47

Dileep And Kavya Madhavan Old Pics Viral : മലയാള സിനിമയിലേക്ക് ബാലതാരമായി വന്ന് ഇപ്പോൾ പരമ്പരയിൽ തൻ്റെതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഗോപിക അനിൽ. കഴിഞ്ഞ ജനുവരി 28-നായിരുന്നു ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും തമ്മിലുള്ള വിവാഹം നടന്നത്. നടനായും, ടെലിവിഷൻ അവതാരകനായും മലയാളികളുടെ മനസിൽ ഇടം പിടിച്ച നായകനാണ് ഗോവിന്ദ് പത്മസൂര്യ.

ഗോപികയുടെയും ജിപിയുടെയും വിവാഹ ദിവസത്തെയും, വിവാഹത്തിന് മുൻപുള്ള ചടങ്ങിലെ വിശേഷങ്ങളുമാണ് വൈറലായി മാറിയിരുന്നത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഗോപിയുടെ കുട്ടിക്കാലത്തെ ഫോട്ടോയാണ്. ജയപ്രകാശ് പയ്യന്നൂർ എന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. കാവ്യയുടെയും ദിലീപിൻ്റെയും കൂടെയിരിക്കുന്ന ഗോപികയെയും അനുജത്തി കീർത്തനയെയുമാണ് ചിത്രത്തിൽ കാണുന്നത്.

ഫോട്ടോയ്ക്ക് താഴെ അദ്ദേഹം ഇങ്ങനെ കുറിച്ചു. ‘എന്റെ ഫോട്ടോ ശേഖരത്തിൽ നിന്നും, 2003 – ഇൽ സദാനന്ദന്റെ സമയം സിനിമയുടെ ലൊക്കേഷനിൽ വെച്ചെടുത്ത ഒരു ചിത്രമാണിത്. അന്നത്തെ ചിത്രങ്ങൾ തിരഞ്ഞപ്പോൾ കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ ഗോപികയും, സിനിമയിൽ കാവ്യ ദിലീപിന്റെ മകളായി അഭിനയിച്ച ഗോപികയുടെ അനുജത്തി കീർത്തനയും തമ്മിലുള്ള ഒരു ഫോട്ടോ ആണ്. അന്ന് ലൊക്കേഷനിൽ വന്നപ്പോൾ കാവ്യയുടെയും, ദിലീപിന്റെയും കൂടെ എടുത്തത്…’

നിരവധി സിനിമകൾക്ക് സ്റ്റിൽ ഫോട്ടോ ചലിപ്പിച്ച ജയപ്രകാശ് പയ്യന്നൂർ പങ്കുവെച്ച ഈ ഫോട്ടോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. നിരവധി ആരാധകരാണ് കുട്ടിക്കാലത്തെ ഗോപികയെയും, കീർത്തനയെയും കണ്ട് കമൻറുമായി വന്നിരിക്കുന്നത്.