Take a fresh look at your lifestyle.

രണ്ടര സെന്ററിൽ കോടികൾ ആവാത്ത നസീർ സംക്രാന്തിയുടെ വീട്; ഹോം ടൂർ നടത്തി കാർത്തിക് സൂര്യ.!! | Naseer Snkrandhi Home Tour Video With Karthik Soorya

3,899

Naseer Snkrandhi Home Tour Video With Karthik Soorya : കേരളത്തിൽ നിന്നുള്ള ആദ്യത്തെ ലൈഫ് സ്റ്റൈൽ വ്ലോഗ്ഗറും ടീവി അവതാരകനുമാണ് കാർത്തിക് സൂര്യ. വളരെ വ്യത്യസ്തമായ കണ്ടന്റുകൾ കൊണ്ട് ആളുകളെ ആകർഷിക്കുന്ന കാർത്തിക് സൂര്യക്ക് പ്രായഭേദമില്ലാത്ത ആരാധക സമ്പത്തും ഉണ്ട്. മലയാളികൾ യൂട്യൂബ് വ്ലോഗ്ഗുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചുമൊക്കെ അറിഞ്ഞു തുടങ്ങിയത്

പോലും കാർത്തിക് സൂര്യയെപ്പോലെയുള്ള ചുരുക്കം ചില വ്ലോഗ്ഗെഴ്സിലൂടെയാണ്.തന്റെ സബ്സ്‌ക്രൈബെഴ്സിനെ ഒരുപാട് സ്നേഹിക്കുകയും പലരെയും നേരിട്ട് പോയ്‌ കാണുകയും ചെയ്യുന്ന ഒരു യു ട്യൂബർ ആണ് കാർത്തിക്. മഴവിൽ മനോരമയുടെ സൂപ്പർ ഹിറ്റ്‌ കോമഡി റിയാലിറ്റി ഷോ ആയ ഒരു ചിരി ഇരു ചിരി ബംബർ ചിരിയുടെ അവതാരകൻ കൂടിയാണ് കാർത്തിക് സൂര്യ ഇപ്പോൾ.ഒരുപാട് കലാകാരന്മാർക്ക് അവസരവും പണവും കൊടുക്കുന്ന ഒരു റിയാലിറ്റി ഷോ ആണ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി.

ഷോയുടെ ജഡ്ജസ് ആയി വരുന്നത് അഭിനേതാക്കളായ സാബു മോനും നസീർ സംക്രാന്തിയും മഞ്ജു പിള്ളയുമാണ്. ഇവർ തമ്മിലുള്ള സൗഹൃദം തന്നെയാണ് ഷോ ഇത്രയധികം വിജയിക്കാനും കാരണം. ഓൺ സ്‌ക്രീനിൽ മാത്രമല്ല ഓഫ്‌ സ്ക്രീനിലും നല്ല സൗഹൃദം കാത്ത് സൂക്ഷിക്കുന്ന ഇവരുടെ ഒരുമിച്ചുള്ള വീഡിയോസ് എല്ലാം വൈറൽ ആകാറുണ്ട്. ഇപ്പോഴിത നസീർ സംക്രാന്തിയുടെ കോട്ടയം സംക്രാന്തിയിലുള്ള വീട് കാണാൻ

എത്തിയ വീഡിയോ ആണ് കാർത്തിക് സൂര്യ യൂട്യൂബ് ചാനലിൽ പങ്ക് വെച്ചിരിക്കുന്നത്. വെറും 2.5 സെന്റിൽ ഹോം തിയേറ്റർ അടക്കം സെറ്റ് ചെയ്തിരിക്കുന്ന അതിമനോഹരമായ വീടാണ് നസീറിന്റെത്.വീടിനു പിന്നിൽ മനോഹരമായ ഒരു വയലും കാണാം. ബെഡ്‌റൂമിൽ നിന്ന് വയലിന്റെ ഭംഗി ആസ്വദിക്കാത്തക്ക വിധത്തിൽ ഒരുക്കിയിരിക്കുന്ന ബാൽക്കണികളും. ഏറ്റവും മനോഹരമായ ഒരു ഹോം തിയേറ്ററും കാർത്തിക് വിഡിയോയിൽ കാണിക്കുന്നുണ്ട്.നസീറിന്റെ വീട്ടിൽ നിന്ന് രുചികരമായ ഭക്ഷണവും കഴിച്ചാണ് കാർത്തിക് സംക്രാന്തിയിൽ നിന്ന് മടങ്ങിയത്.