Take a fresh look at your lifestyle.

ട്രോഫിയുമായി നിൽക്കുന്നത് ആരെന്ന് മനസ്സിലായോ ?.!! ബാലചന്ദ്ര മേനോന്റെ കുസൃതി ചോദ്യം ഏറ്റെടുത്ത് ജനങ്ങൾ.!! | Balachandran Menon Shared Child hood Pic

1,138

Balachandran Menon Shared Child hood Pic : ആട് ജീവിതം ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിലേക്ക് സമ്പാദിച്ച മലയാളം സിനിമയായതിന് പിന്നാലെയാണ് ബാലചന്ദ്രമേനോൻ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവെച്ചത്. പഴയകാലത്തെ ഒരു ഫോട്ടോയിൽ ബാലചന്ദ്രമേനോൻ ഒരു പയ്യന് ട്രോഫി കൊടുക്കുന്നതാണ് ചിത്രം. ഫോട്ടോയിൽ കാണുന്ന പയ്യനെ മനസ്സിലായെങ്കിൽ കമന്റ് ചെയ്യൂ എന്ന ക്യാപ്ഷനോടെ ഇട്ട ഫോട്ടോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. മലയാള സിനിമയിൽ സംവിധാനം ചെയ്തു കൊണ്ട് കഥാപാത്രമായി അഭിനയിക്കുന്ന മേനോൻ പാട്ടു പാടുകയും ചെയ്തു കൊണ്ട് ഒരൊറ്റയാൾ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച മലയാളത്തിൽ അതുല്യ പ്രതിഭയാണ്.

ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ പഴയകാല ബാലചന്ദ്രമേനോനെയും ഒരു ചെറിയ പയ്യനെയും കാണാം. ഈ പയ്യനെ മനസ്സിലായവർ കമന്റ് ചെയ്യു എന്നാണ് പോസ്റ്റിനു താഴെ ക്യാപ്ഷൻ കുറിച്ചിരിക്കുന്നത്. ഇതിനോടകം ഒരുപാട് ജനങ്ങൾ ഇൻസ്റ്റഗ്രാമിൽ കമെന്റുമായി വന്നു. ഭൂരിഭാഗം പേരും സംശയമില്ലാതെ ഇത് ബ്ലെസ്സി തന്നെ എന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. പദ്മരാജൻ, ഭരതൻ തുടങ്ങിയ പ്രശസ്തരായ മലയാളചലച്ചിത്രസംവിധയകരുടെ കൂടെ സഹസംവിധായകനായാണ് ബ്ലെസി തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. ഇദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചലച്ചിത്രമാണ് 2004 ഇൽ പുറത്തിറങ്ങിയ കാഴ്ച എന്ന മമ്മുട്ടി സിനിമയാണ്.

അതിനുശേഷം മോഹൻലാലിനെ നായകനാക്കി തന്മാത്ര എന്ന സൂപ്പർ ഹിറ്റ് സിനിമ കൂടി മലയാളത്തിലേക്ക് ബ്ലെസ്സി സംഭാവന ചെയ്തു.പിന്നീട് 2008 മുതൽ 2024 വരെ കാത്തിരുന്ന് 16 വർഷത്തിന്റെ അധ്വാനമായ ആടു ജീവിതത്തിന്റെ പുതിയ അധ്യായത്തിലേക്കാണ് ബ്ലസി ഈ വർഷം കാലെടുത്തുവെച്ചത്.
ബ്ലെസ്സിയുടെ സിനിമ ഇതാ കേരളത്തിൽ വൻ വിജയമായി കൊണ്ടിരിക്കുകയാണ്.

ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമ പുറത്തിറങ്ങിയത് 2024 മാർച്ച് 28 നായിരുന്നു. ശബ്ദമിശ്രണം നിർവഹിച്ചത് റസൂൽ പൂക്കുട്ടിയാണ് ആണ്.ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും ഗാനങ്ങളും ഒരുക്കിയത് പ്രശസ്ത സംഗീതസംവിധായകൻ എ. ആർ. റഹ്മാൻ ആണ്.