Take a fresh look at your lifestyle.

സാന്ത്വനം മഞ്‌ജുഷ മാര്ട്ടിന് വിവാഹം!? ആശങ്കയിൽ ആരാധകർ; കാരണം വെളിപ്പെടുത്തി കണ്ണന്റെ അച്ചു.!! | Santhwanam Fame Manjusha Martin Happy News

1,158

Santhwanam Fame Manjusha Martin Happy News : ടിക് ടോക് വീഡിയോസിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് മഞ്ജുഷ മാര്‍ട്ടിന്‍. സാന്ത്വനം എന്ന സീരിയലിലെ അച്ചു എന്ന കഥാപാത്രത്തിലൂടെ ഗംഭീര എന്‍ട്രി മഞ്ജുഷയ്ക്ക് ലഭിച്ചിരുന്നു. ഹിറ്റ് സീരിയലിലെ പ്രധാനപ്പെട്ടൊരു വേഷം ആണെങ്കിലും ആദ്യം അഭിനയിക്കാന്‍ ഇല്ലെന്ന് പറഞ്ഞിരുന്നതായി നടി തന്നെ മുൻപ് വെളിപ്പെടുത്തിയിരുന്നു.

മഞ്ജുഷ പറയുന്നത് ശരീരഭാരം കുറഞ്ഞ് വളരെ മെലിഞ്ഞിരിക്കുന്നത് കൊണ്ട് കുറച്ച് കോംപ്ലെക്‌സ് തനിക്കുണ്ടെന്നാണ്. അങ്ങനെ നഷ്ടപ്പെടുത്തിയ സിനിമയാണ് അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രമെന്നും നടി മുൻപ് തുറന്ന് പറഞ്ഞു. ഇപ്പോള്‍ മഞ്ജുഷയുടെ പുതിയ വീഡിയോയാണ് വൈറലാവുന്നത്. മന്ദാരം ആൽബം സോങ്ങിൽ കിടിലൻ നാടൻ ലുക്കിൽ എത്തി ഞെട്ടിച്ചിരിക്കുകയാണ് മഞ്ജുഷ മാർട്ടിൻ ഇപ്പോൾ.എസ് ജെ വിഷ്വൽ മീഡിയ ഒരുക്കിയ പുതിയ സോങ്ങിൽ മഞ്ജുഷ മാർട്ടിൻ നിതീഷ് കൃഷ്ണൻ എന്നീ താരങ്ങളെ കാണാം.

ഷാജൻ ജോസ് പ്രൊഡ്ക്ഷനിൽ മ്യൂസിക്കും ഡയറക്ഷൻ നിർവഹിച്ചത് കണ്ണൻ കെ മോഹൻ ആണ്. യൂട്യൂബിലൂടെ ആണ് വീഡിയോ പങ്കുവെച്ചത്. ടിക് ടോക്കിലെ തന്റെ വീഡിയോ കണ്ട് നിരവധി അവസരങ്ങളും തനിക്ക് വന്നിട്ടുണ്ടെന്നാണ് മഞ്ജുഷ പറയുന്നത്. ചില സീരിയലുകളില്‍ നിന്നും സിനിമകളില്‍ നിന്നും ഫോട്ടോ ഷൂട്ടിനുമൊക്കെ വിളിച്ചിരുന്നു എന്നാൽ അന്ന് എനിക്ക് എന്റെ തടിയില്‍ ഭയങ്കര കോംപ്ലെക്സ് ഉണ്ടായിരുന്നു. വീഡിയോയില്‍ കാണുന്ന അത്രയും ശരീരം എനിക്കില്ല കൂടാതെ ഞാന്‍ വളരെ കുഞ്ഞിതാണ്.

തടിയും നീളവം നല്ല കുറവാണ് അതുകൊണ്ട് പല അവസരങ്ങളും വേണ്ടെന്ന് വച്ചിട്ടുണ്ട്. ഫോട്ടോ ഷൂട്ടിന് പോലും തയ്യാറാവാത്തത് അതുകൊണ്ടാണ് എന്നാണ് മഞ്ജുഷ പറയുന്നത്. ചെറിയ റോളില്‍ ആണെങ്കിലും ഫ്ളവേഴ്സില്‍ സാന്ത്വനത്തിന് മുൻപ് ഒരു സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം സീരിയലുകളില്‍ നിന്ന് ഒരുപാട് അവസരം വന്നിരുന്നു. പക്ഷേ ഉള്ളിലുള്ള കോംപ്ലെക്സ് കാരണം ഞാന്‍ പോയില്ല മറ്റൊരു സിനിമില്‍ നിന്ന് അവസരം വന്നപ്പോള്‍, നിങ്ങള്‍ ഉദ്ദേശിക്കുന്ന അത്രയും തടിയും വണ്ണവും എനിക്കില്ലെന്ന് അവരോട് പറഞ്ഞിരുന്നു എന്നും താരം ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു.