Take a fresh look at your lifestyle.

അച്ഛന്റെയും അമ്മയുടെയും സ്വപ്‌നമാണിത്; സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ വീട്.!! സാന്ത്വനത്തിലെ കണ്ണന് കയ്യടിച്ച് ആരാധകർ.!! | Santhwanam Kannan New Home Video Viral

4,767

Santhwanam Kannan New Home Video Viral : കുടുംബ പ്രേക്ഷകർക്ക് വളരെയധികം സുപരിചിതനായ താരമാണ് അച്ചു സുഗന്ധ്. താരം പങ്കുവെക്കുന്ന എല്ലാ സോഷ്യൽ മീഡിയ പോസ്റ്റുകളും വളരെ പെട്ടെന്നാണ് പ്രേക്ഷകശ്രദ്ധ നേടാറുള്ളത്. നിലവിൽ സാന്ത്വനം പരമ്പരയിലെ കണ്ണൻ എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുൻപിൽ വളരെ ഭംഗിയായി അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ് താരം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ടെലിവിഷൻ പരമ്പരകളിൽ ടി ആർ പി റൈറ്റിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം.

കളിച്ചും ചിരിച്ചും പ്രേക്ഷകർക്കും മുൻപിൽ നിറഞ്ഞു നിൽക്കുകയാണ് താരം. നർമ്മം കൊണ്ട് പരമ്പരയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലും മുന്നിൽ തന്നെയാണ് അച്ചു. സാന്ത്വനം പരമ്പര നാല് സഹോദരന്മാരുടെയും അവരുടെ ഒത്തൊരുമയുടെയും കഥ പറയുന്ന സീരിയലാണ്. ഇതിൽ മൂന്ന് ജേഷ്ഠന്മാരുടെ അനിയനാണ് കണ്ണൻ എന്ന കഥാപാത്രം. ഷൂട്ടിംഗ് സെറ്റിലെ എല്ലാ വിശേഷങ്ങളും താരം തന്റെ യൂട്യൂബിലൂടെയും മറ്റു സോഷ്യൽ മീഡിയയിലൂടെയും പങ്കുവെക്കാറുണ്ട്. ഇപ്പോഴത താരം പങ്കുവെച്ചിരിക്കുന്നത് തന്റെ ചെറുപ്പകാലം മുതലുള്ള ഒരു സ്വപ്നത്തെ കുറിച്ചുള്ള വിശേഷങ്ങൾ ആണ്. സ്വന്തമായി ഒരു വീട് വേണം എന്നതായിരുന്നു അച്ചുവിന് ചെറുപ്പം മുതലേ ഉള്ള ആഗ്രഹം.

ആഗ്രഹം ഏതാണ്ട് സാക്ഷാത്കാരത്തിന്റെ വക്കിലെത്തിയിരിക്കുന്നു ഇപ്പോൾ. അവ്യക്തമായുള്ള ഒരു വീടിന്റെ ചിത്രം അതിന്റെ മുന്നിലായി വ്യക്തമായ രീതിയിൽ ഒരു പൂവ് അതാണ് താരം പങ്കുവെച്ച ചിത്രം. ചിത്രത്തിന് താഴെ തന്റെ സ്വപ്നത്തെ കുറിച്ചുള്ള ഒരു കുറിപ്പും താരം പങ്കുവെച്ചിട്ടുണ്ട്. “കുട്ടിക്കാലം മുതൽ അമ്മയെന്നോട് ചോദിച്ച ഒരേയൊരുകാര്യം സ്വന്തമായൊരു വീടാണ്.. അന്നത്കേൾക്കുമ്പോൾ പുച്ഛം തോന്നിയിരുന്നെങ്കിലും ഇപ്പൊ ഏറ്റവും ആഗ്രഹം അതുതന്നെയാണ്..

വാടക വീട്ടിൽ താമസിക്കേണ്ടിവന്ന സമയത്താണെന്നുതോന്നുന്നു വീടുവെയ്ക്കണം എന്ന ആഗ്രഹത്തിനാക്കം കൂടിയത്.. ഇങ്ങനെയാണ് അച്ചുവിന്റെ കുറിപ്പ് തുടങ്ങുന്നത്. ഏറ്റവും ഒടുവിലായി അച്ചു കുറിച്ചിരിക്കുന്നത് ഇങ്ങനെ “പണി പൂർത്തിയായിട്ട് വ്യക്തവും ശക്തവുമായ ഫോട്ടോ ഇടുന്നതായിരിക്കും” പങ്കുവെച്ച ഈ ചിത്രത്തിന് താഴെയായി അച്ചുവിന്റെ ആഗ്രഹം പെട്ടെന്ന് സഫലമാക്കട്ടെ എന്ന രീതിയിലുള്ള കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.