Take a fresh look at your lifestyle.

ലാലങ്കിളെ ഒന്ന് ചിരിച്ച.!! ഇസ കുട്ടൻ ഫോട്ടോഗ്രാഫിയിൽ ഒരു മോഹൻലാൽ ചിത്രം; വീഡിയോ പകർത്തി സെൽഫി എടുത്ത് ഒപ്പം കൂടി ചാക്കോച്ചനും.!! | Izahaak Kunchacko Boban Capture Mohanlal And Lalettan Back Too

575

Izahaak Kunchacko Boban Capture Mohanlal And Lalettan Back Too : തങ്ങളുടെ പ്രിയ താരങ്ങളുടെ യാത്രയും വാർത്തകളും ഒക്കെ അറിയാൻ പ്രേക്ഷകർക്ക് എന്നും ഒരു പ്രത്യേക താൽപര്യം തന്നെയാണ് ഉള്ളത്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ അവർ പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങൾക്കും വലിയ സ്വീകാര്യത തന്നെ ആരാധകരുടെ ഭാഗത്തുനിന്നും പല ഘട്ടങ്ങളിലും ലഭിക്കാറുണ്ട്. നിലവിൽ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം പാരീസ് യാത്രയുടെ തിരക്കിലാണ്. ഒരു പുരസ്കാര ദാന ചടങ്ങുമായി ബന്ധപ്പെട്ടതാണ് മമ്മൂട്ടി, മഞ്ജുവാര്യർ, രമേശ് പിഷാരടി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ താരങ്ങൾ മാഞ്ചസ്റ്ററിൽ എത്തിയതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

പാരീസിൽ വച്ച് മോഹൻലാലും മമ്മൂട്ടിയും ലുലു ഗ്രൂപ്പ് ചെയർമാൻ യൂസഫലിയെ കണ്ട നിമിഷങ്ങളൊക്കെ ഇതിനോടകം സോഷ്യൽ മീഡിയയിൽ നിറയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ താരങ്ങൾ ലണ്ടൻ സൗന്ദര്യം ചുറ്റിക്കറങ്ങി നടന്ന് ആഘോഷിക്കുന്ന തിരക്കിലാണ്. ലാവണ്ടർ പാടത്തുനിന്ന് ഉള്ള ചിത്രങ്ങൾ അടുത്തിടെ കുഞ്ചാക്കോ ബോബനും പിഷാരടിയും മഞ്ജുവാര്യരും തങ്ങളുടെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവയ്ക്കുകയും ചെയ്തു. ലണ്ടൻ നഗരത്തിൽ കാർ ഓടിച്ച് അവധി ആഘോഷിക്കുന്ന മമ്മൂട്ടിയും ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുകയുണ്ടായിരുന്നു.

ഇപ്പോൾ പാരീസിൽ എത്തിയിരിക്കുന്ന താരങ്ങളുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. മോഹൻലാലിനൊപ്പം കുഞ്ചാക്കോ ബോബൻ, മഞ്ജുവാര്യർ, പിഷാരടി എന്നിവർ പകർത്തിയ ചിത്രങ്ങൾ ആരാധകർക്കിടയിൽ വലിയതോതിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. പ്രശസ്ത ടെന്നിസ് ടൂർണമെന്റ് ആയ വിമ്പിൾഡൺ കാണാൻ എത്തിയ മോഹൻലാലിന്റെയും മാധവന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് പിന്നാലെയാണ് ലണ്ടനിലെ അവധി ആഘോഷത്തിന്റെ ശേഷം മഞ്ജുവും സംഘവും മോഹൻലാലിനൊപ്പം പാരീസിൽ എത്തിയത്. കുഞ്ചാക്കോ ബോബന്റെ യാത്രയാകട്ടെ കുടുംബം ഒന്നിച്ച് ആയതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് ആകാംക്ഷയും ഏറെയാണ്.

ചാക്കോച്ചന്റെ മകൻ ഇസഹാക്കിന് വലിയ ഒരു ആരാധക വലയം തന്നെ ഉണ്ട്. ഇപ്പോൾ മോഹൻലാലിൻറെ ദൃശ്യങ്ങൾ പകർത്തുന്ന മകൻ ഇസഹാക്കിന്റെ ചിത്രങ്ങളാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്. മജീഷ്യനൊപ്പം ഉള്ള മാജിക്കൽ നിമിഷങ്ങൾ എന്നാണ് ചിത്രത്തിന് അടിക്കുറിപ്പായി താരം ചേർത്തിരിക്കുന്നത്. ചാക്കോച്ചൻ പങ്കുവെച്ച പോസ്റ്റിന് താഴെ നിരവധി പേർ കമൻറ്മായി എത്തുന്നുണ്ട്. ആദ്യം പങ്കുവെച്ചിരിക്കുന്ന ചിത്രം ഇസഹാക്ക് ക്യാമറയും കൊണ്ട് ചിത്രം പകർത്തുന്നതാണെങ്കിൽ അടുത്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബനും മോഹൻലാലും ഒന്നിച്ചുനിൽക്കുന്നതാണ് ചാക്കോച്ചൻ പങ്കുവെച്ചിരിക്കുന്നത്.